
മുംബൈ: കുറച്ചുമാസങ്ങള്‍ക്കിടെ ആക്‌സിസ് ബാങ്കില്‍ നിന്ന് രാജിവെച്ചത് പതിനയ്യായിരം ജീവനക്കാര്‍. മധ്യനിര ബ്രാഞ്ച് ലെവല്‍ എക്‌സിക്യൂട്ടീവുകളാമ് രാജിവെച്ചവരില്‍ ഏറെയും. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് ജോലി വിട്ടത്. സമീപകാലത്തായി ബാങ്ക് നടപ്പാക്കിയ വളര്‍ച്ചാ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരാണ് രാജിവെച്ചവര്‍ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 28000 പേരെ പുതുതായി നിയമിച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. അവസാനപാദത്തില്‍ നാലായിരം പേരെ സ്ഥാപനത്തില്‍ നിയമിക്കാന്‍ ബാങ്ക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം മുപ്പതിനായിരം പേരെ അധികമായി നിയമിക്കുമെന്നും കമ്പനി പറയുന്നു. നിലവില്‍ 72000 ജീവനക്കാരാണ് ആക്‌സിസ് ബാങ്കിലുള്ളത്.
ബാങ്ക് നടത്തിയ പുതിയ പരിഷ്‌കാരങ്ങളില്‍ പഴയ ജീവനക്കാര്‍ അസ്വസ്ഥരായിരുന്നുവെന്നും പറയപ്പെടുന്നു.ബാങ്കിലെ പല മാറ്റങ്ങളും നടപ്പാക്കിയപ്പോള്‍ പല ജീവനക്കാര്‍ക്കും അവരുടെ പങ്കിനെക്കുറിച്ച് യാതൊരു വ്യക്തതയും ലഭിച്ചിരുന്നില്ല. ഓട്ടോമേഷനെക്കുറിച്ച് ബാങ്ക് വലിയ തോതില്‍ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍, ഇത് തങ്ങളെ എങ്ങിനെ ബാധിക്കുമെന്നും ജീവനക്കാരില്‍ ആശങ്കയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.