
മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാളും മികച്ച നേട്ടം കൈവരിക്കാന്‍ ബജാജ് ഓട്ടോയ്ക്ക് സാധിച്ചു. ഇരു ചക്രവാഹനങ്ങളുടെ വില്‍പനയിലും 20.90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 1,305.59 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,079.87 കോടി രൂപയായിരുന്നു.
മൊത്ത വരുമാനം 8.94 ശതമാനം ഉയര്‍ന്ന് 7,395.19 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,788.42 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,45,378 യൂണിറ്റുകള്‍ വിറ്റഴിച്ച ബജാജ് ഓട്ടോ മാര്‍ച്ചില്‍ 11,93,590 യൂണിറ്റാണ് വിറ്റഴിച്ചത്. ബജാജ് ഓട്ടോയുടെ ഓഹരി വില 4 ശതമാനം ഉയര്‍ന്ന് 3,077.50 രൂപയിലെത്തി. ഓട്ടോമൊബൈല്‍ കമ്പനിയുടെ ലാഭം 20 ശതമാനം ഉയര്‍ന്ന് 1,408.49 കോടി രൂപയായി.