
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ ബന്ധന്‍ ബാങ്കിന്റെ ലാഭവിവരം പുറത്തുവിട്ടു. 2019 ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ ബന്ധന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 45.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 701.14 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ അറ്റയിനത്തിലുള്ള പലിശയിനത്തില്‍ വന്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 481.71 കോടി രൂപയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയും ബ്ലൂംബര്‍ഗ് അടക്കമുള്ളവര്‍ ബാങ്കിന്റ അറ്റാദായത്തിലെ വളര്‍ച്ചയില്‍ നിരീക്ഷിച്ചത് 622.7 കോടി രൂപയാണ്. ഈ സ്ഥാനത്താണ് ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.
ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ പലിഷയിനത്തിലുള്ള വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 35.98 ശതമാനം വര്‍ധനവാണ് ബാങ്കിന്റെ അറ്റ പലിശയിനത്തിലുള്ള വരുമാനത്തിലൂടെ രേഖപ്പെടുത്തിയത്. ബാങ്കിന്റെ പലിശയിനത്തിലുള്ള അറ്റവരുമാനം 1.410.38 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റയിനത്തിലുള്ള പലിയിലുള്ള വര്‍ധനവായ് രേഖപ്പെടുത്തിയത് 1,037.17 കോടി രൂപയാണ്. മറ്റിനത്തിലുള്ള ബാങ്കിന്റെ വരുമാനമായി ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 48 ശതമാനമാണ്. ബാങ്ക് ഈടാക്കുന്ന ഫീ ചാര്‍ജടക്കമുള്ള കണക്കുകളിലാണിത്. ഈയിനത്തില്‍ ബാങ്കിന്റെ വരുമാനം 312.21 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്തകുന്നത്. മുന്‍വര്‍ഷം ഇതേകാലളവില്‍ ബാങ്കിന്റെ വരുമാനമായി ഒഴഉകിയെത്തിയത് 210.69 കോടി രൂപയാണ്.