
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ബന്ധന്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടം. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം റെക്കോര്‍ഡ് നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റാദായം 731 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 331 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞദിവസം ബാങ്കിന്റെ ഓഹരികളില്‍ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയത്.
ബാങ്കിന്റെ അറ്റപലിശയിനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റപലിശയിനത്തിലെ വരുമാനം 37.10 ശതമാനം വര്‍ധിച്ച് 1,541 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലെ വരുമാനത്തില്‍ 1,124 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ബാങ്കിന്റെ അറ്റപലിശേതര വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റപലിഷേതര വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ അറ്റപലിശേതര വരുമാനം 52.99 ശതമാനം ഉയര്‍ന്ന് 358 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ വര്‍ഷംഇതേകാലയളവില്‍ ബാങ്കിന്റെ അറ്റപലിശേതര വരുമാനം 234 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ ബാങ്കിന്റെ നിക്ഷേപ വളര്‍ച്ചയിലും ഡിസംബറിലവസാനിച്ച മൂന്നാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ നിക്ഷേപ വളര്‍ച്ച 58.51 ശതമാനം വര്‍ധിച്ച് 54,908 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാബാങ്കന്റെ നിക്ഷേപ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത് 34,639 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.