
മുംബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിലെ വായ്പയിലും, നിക്ഷേപങ്ങളിലും വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്കിങ് മേഖലയിലെ ആകെ വായ്പാ വളര്‍ച്ചയില്‍ ആകെ 10.26 തമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നലിവല്‍ 97.01 ലക്ഷം കോടി രൂപയോളമാണ് രാജ്യത്തെ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറിയിട്ടുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 87.98 ലക്ഷം കോടി രൂപയുടെ ബാങ്കുകള്‍ വായ്പാ ഇനത്തില്‍ നല്‍കിയിട്ടുള്ളത്.
നിക്ഷേപ മേഖലയിലെ വളര്‍ച്ച 10.02 ശതമാനമാണ്. നിക്ഷേപത്തില്‍ സെപ്റ്റംബര്‍ വരെ ബാങ്കിലേക്ക് ഒഴുകിയെത്തിയ ആകെ പണം 127.22 ലക്ഷം കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിലേക്ക് ആകെ ഒഴുകിയെത്തിയ നിക്ഷേപം 115.63 കോടി രൂപയോളമാണ് കണക്കുകളിലൂടെ പറയുന്നത്. എന്നാല്‍ ആഗസ്റ്റ് 30 വരെ ബാങ്കിങ് മേഖലയിലെ നിക്ഷേപത്തിലും, വായ്പയിലും ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിങ് മേഖയിലെ വായ്പയില്‍ 10.24 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 96.80 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ പറയുന്നത്. നിക്ഷേപം 9.73 ശതമാനം വര്‍ധിച്ച് 127.80 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.