
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ ഇന്നുമുതല്‍ പണിമുടക്ക് നടത്തിയേക്കും. പൊതുമേഖലാ ബാങ്കുകളെ ലയനം ഉള്‍പ്പടെയുള്ള നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് രാജ്യത്ത് പണിനമുടക്ക് നടത്തിയേക്കും.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐഇബിഎ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ബെഫി) എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഇന്നുമുതല്‍ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം ജീവനക്കാരുടെ സമരപരിപാടികള്‍ മൂലം ഒക്ടോബര്‍ 22 ബാങ്ക് അവധിയായിരിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നേരത്തെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ സമരപരിപാടികള്‍ മൂലം സിന്‍ഡിക്കേറ്റ് ബാങ്കും ഇന്ന് അവധിയായിരിക്കും. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചാല്‍ രാജ്യത്തെ ബാങ്കിങ് മേഖല ഗുരുതരമായ പ്രതിസന്ധികള്‍ നേരിട്ടേക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ബാങ്കുകളെ ലയിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ ലയനം ജീവനക്കാരുടെ തൊഴിലിനെ ബാധിക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. ആഗസ്റ്റ് 30 നാണ് രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമായി ചുരുക്കിയത്. മാന്ദ്യത്തില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളെ ലയിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം ബാങ്കിങ് മേഖലയിലെ ഒരു ജീവനക്കാര്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമന്‍ നേരത്ത വ്യക്തമാക്ക്ുകയും ചെയ്തിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും, വാഹന മേഖലയെ തളര്‍ത്തുന്ന നടപടി ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചത് ശരിയായ നടപടിയല്ലെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മേഖലയില്‍ സര്‍ക്കാര്‍ അടിക്കടി നടത്തുന്ന പരിഷ്‌കരണങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ബാങ്കിങ് മേഖല അഭിമുഖീരകരിക്കുന്ന എല്ലാ പ്രതിസന്ധിക്കും ലയനത്തോടെ പരിഹിരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പൊതുമേഖലാ ബാങ്കുകളെ നിഷ്‌ക്രിയ ആസ്തി കുറക്കാന്‍ സാധിച്ചുവെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
മാര്‍ച്ച് അവസാനത്തോടെ നിഷ്‌ക്രിയ ആസ്തികള്‍ 8.65 ലക്ഷം കോടിയില്‍ നിന്ന് 7.9 ലക്ഷം കോടിയായി കുറയും. പൊതുമേഖലാ ബാങ്കുകളില്‍ തുടക്കമിട്ട പരിഷ്‌കരണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായി മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 14 പിഎസ്യുകള്‍ ലാഭത്തിലായിട്ടുണ്ട്. നീരവ് മോദിയെ പോലുള്ളവര്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ സ്വിഫ്റ്റ് മേസേജിങ് സംവിധാനം കോര്‍ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയം ഭവന വായ്പാ കമ്പനികളെയും കരകയറ്റാനുള്ള ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി. ഭാഗികമായ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയാണ് ഇതിന് വഴിതെളിച്ചത്. 3,300 കോടി ഇതിനകം ഈ മേഖലയിലേക്ക് ഒഴുക്കിയിട്ടുണ്ട്. മറ്റൊരു 30,000 കോടി കൂടി ഈ മേഖലയിലേക്ക് എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.