
ന്യൂഡല്‍ഹി: രാജ്യത്തെ കോര്‍പ്പറേറ്റുകളെടുത്ത കടം തിരിച്ചടക്കാതെ വന്നാല്‍ പാപ്പരത്ത നിയമ പ്രകാരം കര്‍ശന നടപടി എടുക്കുമെന്ന ആര്‍ബിഐയുടെ സര്‍ക്കുലര്‍ സുപ്രീം കോടതി റദ്ദ് ചെയ്തു. 2018 ഫിബ്രുവരി 12 നാണ് ആര്‍ബിഐ കോര്‍പറേറ്റുകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആര്‍ബിഐയുടെ സര്‍ക്കുലര്‍ അധികാര പരിധി ലംഘിക്കുന്നതാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍ നിന്നെടുത്ത കടം 180 ദിവസത്തിനുള്ളില്‍ തിരിച്ചടക്കണമെന്ന ഉത്തരവാണ് സുപ്രീം കോടതി റദ്ദ് ചെയ്തിട്ടുള്ളത്.
ആര്‍ബിഐയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തമായ നടപടികളില്‍ ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഫിബ്രുവരി 12 ന് പുറത്തിറക്കിയ സര്‍ക്കുലര്‍. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കോര്‍പ്പറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ തയ്യാറാകാതെ വന്നപ്പോഴാണ് കോര്‍പ്പറേറ്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചത്.
2000 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്കായിരുന്നു സര്‍ക്കുലര്‍ ആര്‍ബിഐ പുറത്തിറക്കിയത്. വായ്പ എടുത്ത തുക തിരച്ചടച്ചില്ലെങ്കില്‍ പാപ്പരത്ത നിയമ പ്രകരാരമുള്ള നടപടികള്‍ എടുക്കുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്. ഇ എക്കൗണ്ട് നിയമപ്രകാരമുള്ള നാഷണല്‍ കമ്പനി ലോ ട്രെബ്യൂണലിന് വിവരങ്ങള്‍ കൈമാറമെന്നുമാണ് ആര്‍ബിഐ വ്യക്തമാക്കിയത്. കമ്പനികളുടെ കടം വര്‍ധിച്ചതോടെ ആര്‍ബിഐ കര്‍ശന നടപടി എടുത്തിട്ട് കാര്യമില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രയപ്പെടുന്നത്.