കേന്ദ്രസര്‍ക്കാറിന്റെ ഒരുമണിക്കൂര്‍ വായ്പാ പദ്ധതി വന്‍ വിജയത്തിലേക്ക്; 30000 കോടി രൂപ ചിലവഴിച്ചു

February 14, 2019 |
|
Banking

                  കേന്ദ്രസര്‍ക്കാറിന്റെ ഒരുമണിക്കൂര്‍ വായ്പാ പദ്ധതി വന്‍ വിജയത്തിലേക്ക്; 30000 കോടി രൂപ ചിലവഴിച്ചു

പൊതുമേഖലാ ബാങ്കില്‍ നിന്ന് ഒരു മണിക്കൂറില്‍ വായ്പ എടുക്കുന്ന പദ്ധതിയില്‍ വന്‍ വിജയമെന്ന് സുചന. 2018 സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 30000 കോടി രൂപ വിതരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഫിബ്രുവരിയില്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം വെട്ടക്കുറച്ചതിനാലാണ് വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.  ഇതുവരെ 24000 ഉപഭോക്താക്കള്‍ക്കായി 64000 കോടി രൂപയും പഴയ ഉപഭോക്താക്കള്‍ക്കായി 23,439 കോടി രൂപയും വായ്പയായി നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.           

www.psbloansin59minutes.comഎന്ന വെബ്‌സൈറ്റിലൂടെ വായ്പാ ലഭിക്കുന്നത്. വായ്പയുടെ 95 ശതമാനം ഇടപെടലും ഈ സൈറ്റ് വഴി  നടക്കുന്നത്. വളരെ കുറച്ച് സമയം മാത്രമാണ് മാനുഷിക പ്രവര്‍ത്തങ്ങള്‍ വായ്പയുടെ ഇടപാടില്‍ നടക്കുന്നത്. ഒരു മണിക്കൂര്‍ വായ്പാ പദ്ധതി ചെറുകിട സംരംഭകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുനന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved