
ഇന്നുമുതല്‍ രാജ്യത്താകെ വിപുലമായ ബാങ്ക് മേള ആരംഭിക്കും. രാജ്യത്തെ 250 ജില്ലകളിലാണ് ഇന്ന് വിപുലമായ വായ്പാ മേള ആരംഭിക്കുന്നത്. അടുത്ത നാല് ദിവസം വരെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വിപുലമായ വായ്പാ മേള ആരംഭിക്കും. രാജ്യത്ത് മാന്ദ്യം മൂലമേറ്റ പരിക്ക് ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ വിപുമായ വായ്പാ മേള സംഘടിപ്പിക്കുന്നത്. കാര്‍ഷികം, ഇടത്തരം, ചെറുകിട സംരംഭം, എന്നീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിപുലമായ വായ്പാ മേള സംഘടിപ്പിക്കുന്നത്.
അതേസമയം ചെറുകിട ഇടത്തരം സംഭരങ്ങള്‍ നല്‍കിയ വായ്പ (എസ്എംഇ) വിഭാഗത്തില്‍ നല്‍കിയ വായ്പകളിലെ സമ്മര്‍ദ്ദിത ആസ്തികളെ നിഷ്‌ക്രിയ ആസ്ിയായി ബാങ്കുകള്‍ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കിയട്ടുണ്ട്.വായ്പാ മേളയിലൂടെ പൊതുജനങ്ങള്‍ക്ക് വായ്പാ വിവരങ്ങള്‍ നല്‍കും. മേളയിലൂടെ ബാങ്കുകള്‍ ലക്ഷ്യമിടുന്നത് ഉപഭോക്താക്കള്‍ക്ക് വായ്പയുടെ ഗുണമേന്‍മ എത്തിക്കുകയെന്നതാണ്. മാന്ദ്യത്തില്‍ നിന്ന് കരകയറാനും, സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ വായ്പാ മേള സംഘടിപ്പിക്കുന്നത്. 150 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ വായ്പാ മേള സംഘടിപ്പിക്കുന്നത്. ഉത്സവ സീസണായതിനാല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ വിപുലപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിക്കുന്ന വായ്പാ മേള രാജ്യത്തെ 400 ജില്ലകളിലാണ് വിപുലമായി നടപ്പിലാക്കുക.