എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം

June 15, 2019 |
|
Banking

                  എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: എടിഎമ്മില്‍ പണമില്ലെങ്കില്‍ ഉപഭോക്താവിന് മൂന്ന് മണിക്കൂറിനകം പണം തിരകെ നല്‍കണമെന്ന കര്‍ശന നിര്‍ദേശം ബാങ്കുകള്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഗ്രാമീണ മേഖലയിലെയും, ചെറുപട്ടണങ്ങളിലെയും എടിഎമ്മുകളില്‍ ചില ഘട്ടങ്ങളില്‍ പണം ഉണ്ടാകാറില്ലെന്നും, ഇതിനെതിരെ നടപടി വേണമെന്ന ഉപഭോക്താക്കളുടെ ശക്തമായ ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. 

പണമില്ലെങ്കില്‍ ബാങ്കിനെ വിവരമറിയിക്കാനും, ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാനും സെന്‍സറുകള്‍ എടിഎമ്മില്‍ ഘടിപ്പിച്ചിട്ടുമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അലസമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഗ്രാമീണ മേഖലയിലെയും, ചെറുപട്ടണങ്ങളിലെയും വിവിധ ബാങ്കുകളിലെ എടിഎമ്മില്‍ പണമില്ലാത്ത സാഹചര്യം ഉണ്ടെന്നാണ് ആക്ഷേപം. 

അതേസമയം രാജ്യത്താകെ 2.2 ലക്ഷം എടിഎമ്മാണുള്ളത്. എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍  അധിക ചാര്‍ജും ഈടാക്കുന്നുണ്ട്.എന്നാല്‍ ഗ്രാമീണ മേഖലയിലെ ഉപഭോക്താതക്കള്‍ക്ക് എടിഎം സേവനം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved