വിപുലീകരണ പ്രവര്‍ത്തനവുമായി ആക്‌സിസ് ബാങ്ക്

March 27, 2019 |
|
Banking

                  വിപുലീകരണ പ്രവര്‍ത്തനവുമായി ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് സൂചന. രാജ്യത്തെ എല്ലാ പ്രദേശത്തും ആക്‌സിസ് ബാങ്കിന്റെ പ്രവര്‍ത്തനം എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ആക്‌സിസ് ബാങ്കിന്റെ ബ്രാഞ്ചുകളുടെ എണ്ണം 5000-5500 ലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി അധികൃതര്‍. നിലവില്‍ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ബാങ്കാണ് ആക്‌സിസ് ബാങ്ക്. എച്ച്ഡിഎഫ്‌സി ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പിന്നിലാക്കി വലിയ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ആക്‌സിസ് ബാങ്ക്. 

ആക്‌സിസ് ബാങ്ക് 2018 ല്‍ 297 ബ്രാഞ്ചുകളാണ് ആരംഭിച്ചത്. ബാങ്കിങ് മേഖലയില്‍ 25 വര്‍ഷത്തെ പാരമ്പര്യമാണ് ആക്‌സിസ് ബാങ്കിനുള്ളത്. ഈ വര്‍ഷം പുതുതായി 400 മുതല്‍ 500 വരെയാണ് പുതിയ ബ്രാഞ്ചുകള്‍ ബാങ്ക് ആരംഭിക്കാന്‍ പോകുന്നത്. ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാനാകും എന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. ആക്‌സിസ് ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ ബാങ്കിങ് മേഖലയിലുള്ള തൊഴില്‍ സാധ്യതയും വര്‍ധിക്കും.

 

Related Articles

© 2025 Financial Views. All Rights Reserved