
ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്യുവിയായ ബിഎംഡബ്ല്യു എക്‌സ് 5 ഇന്ത്യന്‍ വിപണിയിലെത്തി. 2018 ജൂണ്‍ മാസമാണ് ആദ്യം പുറത്തിറക്കിയത്. 2019 ലെ ബിഎംഡബ്ലിയു എക്‌സ് 5 എന്നത് മുന്‍ മോഡലുകളേക്കാള്‍ വലുതും വിശാലവും സവിശേഷത നിറഞ്ഞതുമാണ്. പുതിയ മോഡലിന് 72.90 ലക്ഷം മുതല്‍ 82.40 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.
ബിഎംഡബ്ലിയു എക്‌സ് 5, മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍ഇ, ആഡി ക്യു 7, വോള്‍വോ എക്‌സ് സി 90, റേഞ്ച് റോവര്‍ വേളര്‍, പോര്‍ഷെ കായീന്‍ എന്നിവയാണ് എതിരാളികള്‍. ബിഎംഡബ്ല്യു സിഗ്‌നേച്ചര്‍ ഗ്രില്ലിനൊപ്പം പുതിയ ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഫൈവ് സ്പോക്ക് അലോയി വീല്‍ എന്നിവയാണ് എക്‌സ്റ്റീരിയറിലെ മാറ്റം.
മുന്‍ മോഡലുകളെക്കാള്‍ വലുതായാണ് പുതിയ ത5 എത്തുന്നത്. 35 എംഎം നീളവും 11 എംഎം വീതിയും 32 എംഎം വീതിയുമാണ് മുന്‍ തലമുറയേക്കാള്‍ കൂടുതലുള്ളത്. ചെന്നൈയിലെ കമ്പനിയുടെ ഫാക്ടറിയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച 11 മോഡലുകളിലൊന്നാണ് പുതിയ ബിഎംഡബ്ല്യു എക്‌സ് 5 മോഡല്‍. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ക്കാണ് ഈ മോഡല്‍ ലഭ്യമാക്കുന്നത്.