
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ക്ക് 30,000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും, മൂലധന ശേഷി വര്‍ധിപ്പിക്കാനുമാണ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അതരിപ്പക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ ഈ തുക നീക്കിവെക്കാനുദ്ദേശിക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്‍പ് പൊതുമേഖലാ ബാങ്കുകളുടെ മൂലധന ആവശ്യകതയെ പറ്റി ധനമന്ത്രാലയം നിരീക്ഷിക്കും. വ്യക്തമായ നിരീക്ഷണം നടത്തിയ ശേഷമാകും കൂടുതല്‍ തുക പൊതുമേഖലാ ബാങ്കുകള്‍ക്കായി നീക്കിവെക്കുക.
പൊതപുമേഖലാ ബാങ്കുകളുടെ വായ്പാ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളാകും കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മോശം വളര്‍ച്ചാ പ്രകടനമാണ് ഉണ്ടായിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 6.8 ശതമാനം വജിഡിപി വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബജറ്റ് കൂടുതല്‍ വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ടാകും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുക.
കാര്‍ഷിക ഉത്പാദനം കുറഞ്ഞതും, നിര്‍മ്മാണ രംഗത്തെ ഇടിവും വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടായേക്കും. ബജറ്റില്‍ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.