
ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറിയേക്കും. ലയനം ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരും.
വിജയ ബാങ്കിന്റെയും, ദേന ബാങ്കിന്റെയും സ്വത്തുക്കള്‍ ബാങ്ക് ഒഫ് ബറോഡയുടേതായി മാറും. അതേ സമയം ജീവനക്കാരുടെ തൊഴിലിനെ ലയനം ബാധിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലയനം സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ വന്നപ്പോള്‍ ജീവനക്കാര്‍ ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.അതേ സമയം കൂടുതല്‍ ശമ്പള പരിഷ്‌കരണങ്ങള്‍ ബാങ്ക് അധികൃതര്‍ ലയനത്തോടെ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.