
ന്യൂഡല്‍ഹി:രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ കാനറ ബാങ്കിന്റെ വരുമാന വിവരം പുറത്തുവിട്ടു. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ മാസത്തിലവസാനിച്ച ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 17 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റാദായം 329.07 കോടി രൂപയായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ആകെ വര്‍ധനവ് രേഖപ്പെടുത്തിയത് 281.49 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ബ്ലുംബര്‍ഗ് അടക്കമുള്ളവര്‍ നിരീക്ഷിച്ചതിനേക്കാള്‍ 284 കോടി രൂപയുടെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്.
അതേസമയം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ 16.6 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. അറ്റപലിശയിനത്തിലുള്ള വരുമാനം ഏകദേശം 3,240.1 കോടി രൂപയിലേക്കത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്കിന്റെ വായ്പാ വളര്‍ച്ചയില്‍ 12 ശതമാനം വര്‍ധനവാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. വായ്പാ ഇനത്തിലുള്ള വരുമാനം 4.32 ലക്ഷം കോടി രൂപയായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ നിക്ഷേപത്തില്‍ 14.5 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂണില്‍ ബാങ്കിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയത് 6.1 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബാങ്കിന്റെ പലിശേതര വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പലിശേതര വരുമാനം 1.6 ശതമാനമായി ഉയര്‍ന്ന് 1,862 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തന ലാഭം 17 ശതമാനം ഇടിഞ്ഞ് 2,440 കോടിയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.