കാര്‍ വില ഇപ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ലെന്ന് മാരുതി ചെയര്‍മാന്‍;സംസ്ഥാന സര്‍ക്കാറുകള്‍ വാഹങ്ങളുടെ റജിസ്ട്രേഷന്‍ ചാര്‍ജ് കൂട്ടിയതും കാര്‍ വില്‍പ്പന മന്ദഗതിയിലേക്ക് നീങ്ങുന്നതിന് കാരണം

September 14, 2019 |
|
Lifestyle

                  കാര്‍ വില ഇപ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ലെന്ന് മാരുതി ചെയര്‍മാന്‍;സംസ്ഥാന സര്‍ക്കാറുകള്‍ വാഹങ്ങളുടെ റജിസ്ട്രേഷന്‍ ചാര്‍ജ് കൂട്ടിയതും കാര്‍ വില്‍പ്പന മന്ദഗതിയിലേക്ക് നീങ്ങുന്നതിന് കാരണം

ന്യൂഡല്‍ഹി: കാര്‍ വില കൈപ്പിടിയില്‍ ഒതുങ്ങുന്നതല്ലെന്ന് മാരുതി  ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ വൈകുന്നതും, എബിഎസ്, എയര്‍ ബസ് തുടങ്ങിയവയുടെ സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ കാര്‍ വില അധികരിക്കാന്‍ കാരണമാകുമെന്നാണ് മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നാല് ചക്ര വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും സാധാറണക്കാരെല്ലാം ഇപ്പോള്‍ പിന്നോട്ടുപോകുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത അവസ്ഥായണ് ഉണ്ടായിട്ടുള്ളത്. പെട്രോള്‍-ഡീസല്‍ എന്നിവയ്ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും, വില വര്‍ധിച്ചുവരുന്നതും, സംസ്ഥാന സര്‍ക്കാറുകള്‍ വാഹങ്ങളുടെ റജിസ്‌ട്രേഷന്‍ ചാര്‍ജ് കൂട്ടിയതും കാര്‍ വില്‍പ്പന മന്ദഗതിയിലേക്ക് നീങ്ങുന്നതിന് കാരണമായെന്നും അദ്ദേഹം തുറന്നടിച്ചു. നിലവില്‍ രാജ്യത്തെ ഒരു കാറിന്റെ വിലയില്‍ 55,000 രൂപ വരെയാണ് വര്‍ധിച്ചിട്ടുള്ളത്.സംസ്ഥാന സര്‍ക്കാര്‍ ഈടാക്കി വരുന്ന റോഡ് നികുതി വര്‍ധിച്ചത് മൂലമാണ് രാജ്യത്തെ വാഹനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായിട്ടുള്ളത്. 

അതേസമയം വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചാല്‍ അത് സര്‍ക്കാറിന്റെ വരുമാനത്തിന് മേല്‍ വലിയ കുറവ് വരുമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ നികുതി നിരക്കില്‍ ഭീമമായ കുറവുണ്ടായേക്കുമെന്നാണ് ഒരുവിഭാകം അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നികുതി നിരക്ക് കുറക്കാന്‍ പാടില്ലെന്നാണ് പൊതുഅഭിപ്രായം. എന്നാല്‍ ജിഎസ്ടി നിരക്ക് കുറച്ചാല്‍ വാഹന വില്‍പ്പനയില്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്നാണ് പൊതുഅഭിപ്രായം. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് ചെറിയ തോതിലെങ്കിലും ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

Related Articles

© 2025 Financial Views. All Rights Reserved