
ന്യൂഡല്‍ഹി: ചന്ദ കൊച്ചേറക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് അയച്ചുവെന്ന വാര്‍ത്തയാണിപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മേധാവിയായ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും സിബിഐ കടിഞ്ഞാണിട്ട് ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
2009-2011 കാലയളവില്‍ ചന്ദ കൊച്ചേറ ആറ് വായ്പകളിലൂടെ വിഡിയോ കോണ്‍ കമ്പനിക്ക് 1,875 കോടി രൂപയോളം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ ചന്ദ കൊച്ചേറക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞമാസമാണ് ചന്ദ കൊച്ചേറക്കെതിരെ സിബിഐ എഫ്‌ഐര്‍ റജസ്റ്റര്‍ ചെയ്തത് ഫോറക്‌സ് നിയമങ്ങളടക്കം ചന്ദ കൊച്ചേറ ലംഘിച്ചിട്ടുണ്ടെന്നും ഇതിനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണം നടത്തി വരികയാണ്.
2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി വായ്പ അനുവദിച്ചതിനെതിരേ ബാങ്ക്തലത്തില്‍ അന്വേഷണം നടക്കവേയായിരുന്നു ചന്ദാ കൊച്ചാറിന്റെ രാജി. പ്രതിസന്ധിയിലായ വീഡിയോകോണിന് ഇത്രയുമധികം തുക വായ്പ കൊടുത്തതിന് പിന്നില്‍ കൊച്ചാറിന്റെ വ്യക്തി താല്‍പര്യങ്ങളാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.