
കോര്‍പറേഷന്‍ ബാങ്കിന്റെ ത്രൈമാസ ലാഭത്തിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കോര്‍പ്പറേഷന്‍ ബാങ്ക് കഴിഞ്ഞ ഡിസംബറില്‍ ത്രൈമാസ ലാഭം 60.53 കോടി രൂപയാണ് നേടിയത്. ബാങ്കിന്റെ വായ്പാ ശേഷി നഷ്ടപ്പെട്ടതാണ് ലാഭം കുറയുന്നതിന് കാരണമായത്. ഒക്ടോബര്‍ - ഡിസംബര്‍ വരെയുള്ളത് കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 1,240.49 കോടി രൂപയായിട്ടാണ് കുറഞ്ഞിട്ടുള്ളത്. ബാങ്കിന് വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
അതേ സമയം ബാങ്കിന്റെ മൊത്തം വരുമാനം 4,112.32 കോടി രൂപയായിട്ടാണ് ഇപ്പോഴുള്ളത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4,841.37 കോടി രൂപയായിരുന്നു അറ്റാദായമായി ബാങ്ക് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ), വായ്പയുടെ വിഹിതം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,494.71 കോടി രൂപയില്‍ നിന്ന് 842.28 കോടി രൂപയായി കുറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഥേ സമയം 218 ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നിഷ്‌ക്രിയ ആസ്തി 17.36 ശതമാനമായി ഉയര്‍ന്നു. 2017 ല്‍ ഇത കാലയളവില്‍ 1.92 ശതമാനമായിരുന്നു.