
ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് പണമിടപാടുകളില്‍ വ്യക്ത തേടിയിരിക്കുകയാണ്. സഹോദര സ്ഥാപനങ്ങളുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൡലാണ് സിഎസ്ബി ബാങ്ക് വ്യക്തത തേടിയിരിക്കുന്നത്. തോമസ് കുക്ക് ഇന്ത്യയുടെ മേധാവിായ കനേഡിയന്‍ കോടീശ്വരനുമായ പ്രേം വാട്‌സ സിഎസ്ബി ബാങ്കിന്റെ 51 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രേം വായട്‌സാക്ക് മറ്റുകമ്പനികളുമായി ഇടപാടുകള്‍ സാധ്യമാകുമോ എന്നാണ് സിഎസ്ബി ബാങ്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആരാഞ്ഞിട്ടുള്ളത്. ഇക്കാര്യം സിവി ആര്‍ രാജേന്ദ്രന്‍ തന്നെയാണ് വ്യക്തമാക്കിയത്.
വാട്‌സായുടെ ഓഹരികള്‍ തോമസ് കുക്ക് ഇന്ത്യ, ഐഐഎഫ്എല്‍ ഹോള്‍ഡി്‌സ് എന്നീ കമ്പനികളുമായുള്ള ഇടപാടുമായി സാധ്യമാകുമോ എന്നാണ് സിഎസ്ബി ബാങ്ക് ആര്‍ബിഐയോട് ആരാഞ്ഞിട്ടുള്ളത്. 2018 ലാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഫെയര്‍ഫോസക്‌സിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഒരു വിദേശ സ്ഥാപനത്തിന് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ ആദ്യമായിട്ടാണ് ഇതിന്റെ അനുമതി നല്‍കുന്നത്.
അതേസമയം സിഎസ്ബി ബാങ്കിന്റെ ഓഹരി വില്‍പ്പന ഈ മാസം 22 മുതല്‍ 26 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്നോടിയായിട്ടാണ് സിഎസ്ബി ബാങ്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ബാങ്കിന്റെ ഓഹരി വില ഒന്നിന് 193 രൂപ മുതല്‍ 195 രൂപവരെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 410 കോടി രൂപയുടെ ഓഹരികളാണ് കമ്പനി ഏകദേശം വില്‍രക്കാനുദ്ദേശിക്കുന്നത്. എന്നാല്‍ ഫെയര്‍ഫോക്‌സ് 51 ശതമാനം ഓഹരികള്‍ അഞ്ചുവര്‍ഷത്തേക്ക് സ്വന്തമാക്കുമെങ്കിലും പത്തുവര്‍ഷത്തേക്ക് 40 ശതമാനമായും 15 വര്‍ഷത്തിനുള്ളില്‍ 15 ശതമാനമായും കുറക്കുമെന്നാണ് റിപ്പോര്‍ട്ട്.