ബാങ്കുകള്‍ക്കെതിരായ ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിക്കുന്നു; പരാതികളില്‍ 25 ശതമാനം വര്‍ധനവെന്ന് ആര്‍ബിഐ

April 26, 2019 |
|
Banking

                  ബാങ്കുകള്‍ക്കെതിരായ ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിക്കുന്നു; പരാതികളില്‍ 25 ശതമാനം വര്‍ധനവെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്കെതിരായ ഉപഭോക്താക്കളുടെ പരാതിയില്‍ 25 ശതമാനം വര്‍ധനവുണ്ടായതായി റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ. മുന്‍വര്‍ഷത്തേക്കാള്‍ അപേക്ഷിച്ച് ഉപഭോക്താക്കളുടെ പരാതികളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം  21 ബാങ്കിങ് ഓംബുഡ്‌സ് ഓഫീസുകളിലെത്തിയ പരാതികളുടെ എണ്ണം 1,63,590 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 24.9 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിങ് ഓംബുഡ്‌സ് ഓഫീസുകളില്‍ (ബിഒ)യില്‍  ഏകദേശം 1.63 ലക്ഷം പരാതികളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 25 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവുമധികം പരാതികളെത്തിയത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ആണ്. എസ്ബിഐയില്‍ 47,000 പരാതികളാണ് എത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 12,000 പരാതികളുമാണ് എത്തിയത്. എടിഎം അടക്കമുള്ള സേവന മേഖലകളിലെ പരാതികളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 

ബാങ്കിങ് സേവനങ്ങളില്‍ ഏറ്റവുമധികം പരാതികള്‍ രേഖപ്പെടുത്തിയിട്ടുള്ളത് സേവന മേഖലയില്‍ നിന്ന് തന്നെയാണ്. അതോടപ്പം ഉപഭോക്താക്കളെ കാര്യമായി പരിഗണിക്കാത്തതിനും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പാരിതകളില്‍ 22.1 ശതമാനം ബാങ്കിങ് അധികൃതരുടെ പെരുമാറ്റത്തിനെതിരെയാണ്. എടിഎം, ക്രെഡിറ്റ് കാര്‍ഡ് പരാതികള്‍ (15.1%), ഇലക്ടോണിക് ബാങ്കിങ് പരിതകള്‍ (5.2) ശതമാനവുമാണ് ഉള്ളത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved