
സിംഗപ്പൂര്‍: സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഡിബിഎസ് ബാങ്കിന്റെ ലാഭത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഡിബിഎസ് ബാങ്കിന്റെ ലാഭത്തില്‍ ഇക്കഴിഞ്ഞ രണ്ടാം പാദത്തില്‍ 17 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. രണ്ടാം പാദത്തിലവസാനിച്ച ബാങ്കിന്റെ അറ്റലാഭം മൂന്ന് മാസം കൊണ്ട് 1.6 ബില്യണ്‍ സിംഗപ്പൂര്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വിവിധ കോണുകളില്‍ നിന്നുള്ള നിരീക്ഷകര്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ പ്രതീക്ഷിച്ചത് ഏകദേശം 1.47 ബില്യണ്‍ സിംഗപ്പൂര്‍ ഡോളറാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതാകലയളവില്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയത് ഏകദേശം 1.37 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലടക്കം വന്‍ വനര്‍ധനവാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ പിലശയിനത്തിലുള്ള വരുമാനത്തില്‍ 9 ശതമാനം വര്‍ധനവും, വായ്പാ ശേഷിയില്‍ ്അഞ്ച് ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ വായ്പാ ശേഷിയിലുള്ള വളര്‍ച്ചയില്‍ 350 ബില്യണ്‍ സിംഗപ്പൂര്‍ ഡോളറാണ് രേഖപ്പെടുത്തിയിട്ടുളളത്. ബാങ്കിന്റെ വായ്പകളില്‍ ഈടാക്കിയിരുന്ന പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെയാണ് അറ്റലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബാങ്ക് മറ്റിനത്തില്‍ ഈടാക്കിയ ഫീസ് നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം മൂന്ന് ശതമാനം വര്‍ധനവോടെ 1.50 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.