
മുംബൈ: 2018-2019 സാമ്പത്തിക വഷത്തിലെ ആദ്യപാദത്തില്‍ ഡിസിബി ബാങ്കിന്റെ അറ്റലാഭത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റലാഭത്തില്‍ 16.63 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ അവസാനിച്ച ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റാദയത്തില്‍ 81.06 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്ലൂംബര്‍ഗ് പോള്‍ അടക്കമുള്ളവരുടെ നിരീക്ഷണത്തില്‍ കമ്പനിക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാക്കിയത്. ഈ സ്ഥാനത്താണ് കമ്പനിയുടെ ലാഭത്തില്‍ 16.63 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്.
അതേസമയം ഡിസിബി ബാങ്കിെേന്റ അറ്റ ലാഭം മുന്‍വര്‍ഷം ഇതേസ കാലയളവില്‍ 69.50 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ബാങ്കിന്റെ അറ്റ പലിശയിനത്തില്‍ വന്‍ വളര്‍ച്ചയാണ് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ രേഖപ്പെടുത്തിയത്. കമ്പനിയുടെ അറ്റ പലിശയിനത്തില്‍ ആകെ വരുമാനമായി എത്തിയത് 304.75 കോടി രൂപയാണ്. എന്നാല്‍ കഴഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയില്‍ പലിശയിനത്തില്‍ ആകെ വരുമാനമായി എത്തിയത് 272.97 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ബാങ്ക് ഈടാക്കിയ ഫീസ് ഇനത്തിലുള്ള വരുമാനത്തില്‍ 4.74 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനിയിലേക്ക് ഫീസ് ഇനത്തില്‍ ഒഴുകിയെത്തിയ വരുമാനം 86.76 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 82.83 കോടി രൂപയാണ് ഫീസ് ഇനത്തില്‍ ബാങ്കിന് വരുമായി എത്തിയത്.
ഡിസിബി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയിലടക്കം വന്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ 1.96 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലവസാനിച്ച നാലാം പാദത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 1.84 രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 1.86 ശതമാനമായിരുന്നു ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ രേഖപ്പെടുത്തിയത്.