
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുമായുള്ള വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവയുടെ ലയനം ഇന്ന് പ്രബല്യത്തില്‍ വരും. ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. ഈ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറുമെന്നാണ് കണക്കു കൂട്ടല്‍.
മൂന്ന് ബാങ്കുകളുടേയും ലയനത്തോടെ 14.8 ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന ബാങ്കിങ് സ്ഥാപനമായി മാറും. പിന്നീടിത് എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ ബാങ്ക് ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ മൂന്ന് ബാങ്കുകള്‍ ലയിപ്പിക്കുന്ന ആദ്യത്തെ ലയനമാണ് ഇത്. മൊത്തം ശാഖയില്‍ 9,500 ശാഖകളിലായി പ്രവര്‍ത്തിക്കും.13,400 ലേറെ എടിഎമ്മുകളും 120 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് വേണ്ടി 85,000 ജീവനക്കാര്‍ ജോലി ചെയ്യുകയും ചെയ്യും. മൊത്തം 8.75 ലക്ഷം കോടി രൂപ നിക്ഷേപങ്ങളും വായ്പകള്‍ യഥാക്രമം 6.25 ലക്ഷം കോടി രൂപയുമാണ്.
മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ശാഖകള്‍ കൂട്ടിച്ചേര്‍ക്കും.ഗുജറാത്തില്‍ 22 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 8-10 ശതമാനം വിപണി വിഹിതം ബാങ്ക് കൈവരിക്കും. ആര്‍ബിഐ നടപടി ചട്ടക്കൂടില്‍ ക്രെഡിറ്റ് സൗകര്യങ്ങള്‍ ഉടന്‍ പുതുക്കി നല്‍കും. രണ്ട് ബാങ്കുകള്‍ക്കും 101 ഓഫീസുകളില്‍ ബാങ്ക് ഓഫ് ബറോഡയുടെ അന്താരാഷ്ട്ര സാന്നിധ്യം ലഭ്യമാണ്.