
ജര്‍മ്മന്‍ ബാങ്കായ കൊമേഴ്‌സ് ബാങ്കില്‍ ലയന ചര്‍ച്ചകള്‍ നടത്താന്‍ ജര്‍മ്മന്‍ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ഡ്യൂഷ് നിശ്ചയിച്ചു. രണ്ട് ബിസിനസ്സുകളും ഒന്നിച്ചുചേര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ വേഗത്തിലുണ്ടാകുമെന്നാണ് പറയുന്നത്. രണ്ട് വന്‍കിട ബാങ്കുകള്‍ തമ്മില്‍ ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ലയനത്തിന്റെ സാധ്യതയെക്കുറിച്ച് കോമേഴ്‌സ് ബാങ്കില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ഡ്യൂഷ് ബാങ്ക് മാനേജ്‌മെന്റ് ബോര്‍ഡ് സമ്മതിച്ചിരുന്നു. ഡ്യൂഷ് ബാങ്കും കൊമേഴ്‌സ് ബാങ്കും ലയനത്തെ കുറിച്ച് അഭിപ്രായപ്പെടാന്‍ വിസമ്മതിച്ചു. ലയന ചര്‍ച്ചകളില്‍ ബാങ്കുകള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ജര്‍മന്‍ ധനകാര്യമന്ത്രി ഒലഫ് സ്‌കൊള്‍സ് കഴിഞ്ഞ തിങ്കളാഴ്ച സ്ഥിരീകരിച്ചു.
രണ്ട് ബാങ്കുകളുടെ സൂപ്പര്‍വൈസറി ബോര്‍ഡുകളും വ്യാഴാഴ്ച ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ജര്‍മ്മനിയുടെ വെര്‍ഡി ലേബര്‍ യൂണിയന്‍ രണ്ട് ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിനു ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ചുരുങ്ങിയത് 10,000 തൊഴിലവസരങ്ങള്‍ക്ക് അപകടസാധ്യത ഉണ്ടാകുമെന്ന് അറിയിച്ചു. ഈ രണ്ട് ബാങ്കുകളുടെയും സംയോജിത തൊഴിലാളികളുടെ എണ്ണം 140,000 ആണ്.