
വീഡിയോകോണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ ധൂതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വീഡിയോകോണിന് നല്‍കിയ വായ്പ മെരിറ്റ് ആയിരുന്നുവെന്നും അര്‍ഹതപ്പെട്ടതാണെന്നും ചന്ദ കൊച്ചാര്‍ പറഞ്ഞു.
വീഡിയോകണ്‍ ഗ്രൂപ്പിനും ന്യൂപവര്‍ റിന്യൂവബിള്‍സിനും നല്‍കിയ വായ്പകളെ കുറിച്ച് ഭര്‍ത്താവുമായി സംസാരിച്ചിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി. മൗറീഷ്യസ് വഴി ദീപക് കൊച്ചാറിന്റെ കമ്പനിയ്ക്ക് ധൂട്ട് പണം നല്‍കിയെന്നും അന്വേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ആദ്യം ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ ദീപക് കൊച്ചാര്‍, ധൂട്ട് എന്നിവരോടൊപ്പം കൊച്ചാറേയും ചോദ്യം ചെയ്തിരുന്നു. സിബിഐയും ഇ.ഡി.യും ഡോക്യുമെന്റുകളും ഇ-മെയിലുകളും അന്വേഷിക്കുന്നുണ്ട്.
ധൂതുമായുള്ള കൊച്ചാറുകളുടെ ബന്ധം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് അവകാശവാദങ്ങള്‍ ഉയരുന്നുണ്ട്. ധൂത് കമ്പനികളുടെ അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് ഭാര്യയുമായി യാതൊരു ചര്‍ച്ചയും ഇല്ലെന്ന് ദീപക് കൊച്ചാര്‍ പറഞ്ഞു. ജൂണ് 2009 നും ഒക്ടോബര്‍ 2011 നും ഇടയ്ക്ക് വീഡിയോകോണിന് 6 ഉയര്ന്ന വിലയുള്ള വായ്പകള് ബാങ്ക് പരിശോധിച്ച ശേഷമാണ് നല്‍കിയതെന്ന് കൊച്ചാര്‍ വ്യക്തമാക്കി.
വീഡിയോകോണിന് ഐസിഐസിഐ അനുവദിച്ച അനധികൃതമായ വായ്പയുടെ പരാതിയിലാണ് ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരേ സിബിഐ അന്വേഷണം നടക്കുന്നത്.