
എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ പണം ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്നറിയാത്ത പല ഉപഭോക്താക്കളും നമുക്കിടയിലുണ്ട്. ഇടപാടുകാര്‍ക്ക് നിശ്ചിത സമയത്തിനകം പണം തിരികെ ലഭിച്ചില്ലെങ്കില്‍ അക്കൗണ്ടുടമകള്‍ക്ക് ബാങ്ക് പിഴ നല്‍കേണ്ടി വരുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഐഎംപപിഎസ്, യുപിഐ, ഇ-വാലറ്റ്, എന്നിവ വഴിയുള്ള ഉപഭോക്താക്കള്‍ക്കും നിര്‍ദേശം ബാധകാമകും. നിശ്ചിത സമയപരിധിക്കുള്ളില്‍ എടിഎം ഇടാപടുകാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് ഓരോ ദിവസവും 100 രൂപ പിഴയായി നല്‍കേണ്ടി വരുമെന്നാണ് ആര്‍ബിഐയുടെ പുതിയ മാനദണ്ഡം.
ഇടപാടുകാര്‍ പ്രത്യേകം ശ്രദ്ധക്കേണ്ടത്
എടിഎം ഇടപാടില്‍ വല്ല പാളിച്ചയും സംഭവിച്ചാല്‍ ബാങ്ക് അഞ്ച് ദിവസത്തിനകം പണം നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇത് ലംഘിച്ചാല്‍ ബാങ്ക് എടിഎം ഉപയോക്താക്കള്‍ക്ക് പ്രതിദിനം 100 രൂപ പിഴ നല്‍കേണ്ടി വരും. അതേസമയം ഐഎംപിഎസ്, യുപിഐ ഇടപാടുകാര്‍ക്കാവട്ടെ ഒരുദിവസത്തിനകം ബാങ്ക് പണം നല്‍കണം. ഇല്ലെങ്കില്‍ ബാങ്ക്് അക്കൗണ്ടുടമകള്‍ക്ക് 100 രൂപ വരെ പിഴ നല്‍കേണ്ടി വരും. എന്നാല്‍ യുപിഐ വഴി ഷോപ്പിങ് നടത്തുമ്പോള്‍ ഉപഭോക്താവിന് പണം ലഭിച്ചില്ലേലും ബാങ്ക് പിഴ നല്‍കണം. സേവനങ്ങള്‍ വേഗത്തില്‍ ഉപയോക്താക്കളില്‍ എത്തിക്കാനും, ഡിജിറ്റല്‍ ഇടപാടുകളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുമാണ് ആര്‍ബിഐ നിയമങ്ങള്‍ കര്‍ശനമാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
എന്നാല്‍ രാജ്യത്തെ എടിഎം ഇടാപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പണം ലഭിക്കുന്നതിന് സാങ്കേകതിക തകരാറുകള്‍ സംഭവിക്കുന്നുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കാന്‍ കാലതാമസം എടുക്കുന്നത് മൂലാണ് ആര്‍ബിഐ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഉപഭോക്താവിന്റെ ഇടപാടിലുള്ള കാരണങ്ങളില്‍ പരാജയം സംഭവിച്ചാല്‍ ആര്‍ബിഐക്ക് കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് പറയുന്നത്.