വായ്പാ തട്ടിപ്പ് കേസ്; ചന്ദാ കൊച്ചാറും വീഡിയോ കോണ്‍ മേധാവിയും നേരിട്ട് ഹാജരവാണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

March 02, 2019 |
|
Banking

                  വായ്പാ തട്ടിപ്പ് കേസ്; ചന്ദാ കൊച്ചാറും വീഡിയോ കോണ്‍ മേധാവിയും നേരിട്ട് ഹാജരവാണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മുന്‍ മേധാവി ചന്ദാ കൊച്ചാറിനോട്  നേരിട്ട് ഹാജറാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. വായ്പാ തട്ടിപ്പ് കേസില്‍ ചന്ദാ കൊച്ചാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുംബൈ ഓഫീസില്‍ ഇന്ന് ഹാജരാവാന്‍ ഉത്തരവിട്ടത്. കേസില്‍ വീഡിയോ കോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിഎന്‍ ദൂതിനും ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാവാനുള്ള സമന്‍സ് അയച്ചിട്ടുണ്ട്.വീഡിയോ കോണ്‍ കമ്പനിക്ക് അനധികൃതമായി 3250 കോടി  രൂപയോളം വായ്പാ നല്‍കിയ കേസിലാണ് ചന്ദാകൊച്ചാറിനോട്  നേരിട്ട് ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടത്. ഇന്ന് മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. 

അതേസമയം ചന്ദാ കൊച്ചര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് അയച്ചിരുന്നു.ഇന്നലെ ചന്ദാ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വസതിയിലും ഓഫീസിലും ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. 2009-2011 കാലയളവില്‍ ചന്ദ കൊച്ചാര്‍ ആറ് വായ്പകളിലൂടെ വിഡിയോ കോണ്‍ കമ്പനിക്ക് 1,875 കോടി രൂപയോളം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചന്ദാ കൊച്ചാറടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കടിഞ്ഞണിടുന്നത്. 

2012 ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി വായ്പ അനുവദിച്ചതിനെതിരേ ബാങ്ക്തലത്തില്‍ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. വായ്പ നല്‍കിയതില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. പ്രതിസന്ധിയിലായ വീഡിയോകോണിന് ഇത്രയുമധികം തുക വായ്പ കൊടുത്തതിന് പിന്നില്‍ കൊച്ചാറിന്റെ വ്യക്തി താല്‍പര്യങ്ങളാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

 

 

Related Articles

© 2025 Financial Views. All Rights Reserved