
ദുബായിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എമിറേറ്റ്‌സ് എന്‍ബിഡിന്റെ ലാഭത്തില്‍ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ ബാങ്കിന്റെ ലാഭം 12.5 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബാങ്കിന് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷന്‍ ഇനത്തില്‍ 4.4 ബില്യണ്‍ ദിര്‍ഹമായി ലാഭം നേടാന്‍ സാധിച്ചിട്ടുണ്ട്.
നടപ്പുവര്‍ഷത്തെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ ബാങ്കിന്റെ ആസ്തിയിലടക്കം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ ആകെ മൊത്തം ആസ്തിയില്‍ 35 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്. ഇതോടെ ബാങ്കിന്റെ ആസ്തി 675.6 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്താമക്കുന്നത്. അതേസമയം ബാങ്കിന്റെ ആകെ വരുമാനത്തില്‍ നടപ്പുവര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിന്റെ ആകെ വരുമാനം 20 ശതമാനം ഉയര്‍ന്ന് 15.5 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഡെനിസ് ബാങ്കിന്റെ ഓഹരികള്‍ ഏറ്റെടുത്തതോടെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം അഞ്ച് ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തില്‍ വരുമാനത്തില്‍ 17 ശതമാനം വര്‍ധനവും, ബാങ്കിന്റെ പലിശേതര വരുമാനത്തില്‍ 31 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശ നിക്ഷേപങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും, ക്രെഡിറ്റ് മേഖലയിലെ വളര്‍ച്ച അധികരിച്ചിട്ടുണ്ടെന്നുമാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.