കൊറോണ കാലത്ത് പുതുജീവൻ നേടി ഫേസ്ബുക്കിന്റെ പോർട്ടൽ ടിവി; വീഡിയോ ചാറ്റ് ഉപകരണത്തിന് ആവശ്യക്കാരേറെ; ഇത് ഉജ്വല തിരിച്ച് വരവ്!

March 28, 2020 |
|
Lifestyle

                  കൊറോണ കാലത്ത് പുതുജീവൻ നേടി ഫേസ്ബുക്കിന്റെ പോർട്ടൽ ടിവി;  വീഡിയോ ചാറ്റ് ഉപകരണത്തിന് ആവശ്യക്കാരേറെ; ഇത് ഉജ്വല തിരിച്ച് വരവ്!

ലോകമെമ്പാടുമുള്ള ആളുകൾ വീട്ടിൽ നിന്ന് ജോലിചെയ്യാൻ നിർബന്ധിതരാകുകയും അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പിരിഞ്ഞിരിക്കേണ്ടി വരുകയും ചെയ്ത സാഹചര്യത്തിൽ ഫേസ്ബുക്കിന്റെ പോർട്ടൽ ടിവി വീഡിയോ ചാറ്റ് ഉപകരണം വിപണി നേടുന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വന്തം ടിവി, സ്‌ക്രീനായി ഉപയോഗിച്ച് വീഡിയോ ചാറ്റ് ചെയാൻ സഹായിക്കുന്ന ഉപകരണമാണ് ഫേസ്ബുക്ക് പോർട്ടൽ ടിവി. നവംബറിൽ ആദ്യമായി ഫേസ്ബുക്ക് പോർട്ടൽ ടിവി വിപണിയിലിറക്കിയപ്പോൾ വ്യവസായ അവലോകകരും സ്വകാര്യതാ വിദഗ്ധരും ഇതിനെ നിരസിച്ചിരുന്നു. ഉപയോക്താക്കളുടെ ഡാറ്റ പരിരക്ഷിക്കുന്നതിൽ സോഷ്യൽ മീഡിയ കമ്പനിയ്ക്കുണ്ടായ പരാജയങ്ങൾ കണക്കിലെടുക്കുമ്പോൾ സ്വീകരണമുറിയിൽ ഒരു ഫേസ്ബുക്ക് ക്യാമറ വയ്ക്കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നതിനെത്തുടർന്ന് വിപണി കണ്ടെത്താൻ അവർക്കായില്ല.

എന്നാൽ കൊറോണ വൈറസ് പകർച്ചാവ്യാധി ആളുകളുടെ മുൻഗണനകളിൽ മാറ്റം വരുത്തി. പോർട്ടൽ ടിവി ഇപ്പോൾ ഫേസ്ബുക്കിന്റെ വെബ്‌സൈറ്റിൽ വിറ്റുപോകുന്നുണ്ട്. മാത്രമല്ല ഇത് ആമസോണിന്റെ ബെസ്റ്റ് ബൈ ഇനത്തിൽ പട്ടികപ്പെടുത്തിയിട്ടുമുണ്ട്. അത് സ്റ്റോക്ക് ഇല്ലാത്ത സാഹചര്യം വരെയെത്തി.

മറ്റ് കമ്പനികളെപ്പോലെ, കൊറോണ വൈറസ് കാരണം ഞങ്ങളുടെ ഹാർഡ്‌വെയർ ഉൽ‌പാദനവും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഒരു ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത് തുടരുമെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

അതേസമയം വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾക്കും സോഫ്റ്റ്വെയറിനും ഉയർന്ന ഡിമാൻഡ് അനുഭവിക്കുന്ന ഒരേയൊരു കമ്പനി ഫേസ്ബുക്ക് അല്ല. സൂം, മൈക്രോസോഫ്റ്റ്, സിസ്കോ സിസ്റ്റംസ് എന്നിവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. വെബെക്സ് വെർച്വൽ കോൺഫറൻസിംഗ് സോഫ്റ്റ്വെയർ മാർച്ചിലെ ആദ്യ 11 ദിവസങ്ങളിൽ മാത്രം 5.5 ബില്യൺ മീറ്റിംഗ് മിനിറ്റ് ലോഗ് ചെയ്തു എന്ന് കഴിഞ്ഞ ആഴ്ച സിസ്കോ വെളിപ്പെടുത്തിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved