
ഡല്‍ഹി: ബാങ്കിങ് എന്നത് ഡിജിറ്റലായതിന് പിന്നാലെയുണ്ടായ വിപ്ലവം ചെറുതല്ലെന്ന് ഏവര്‍ക്കുമറിയാം. എടിഎം കാര്‍ഡുകളില്‍ ഇവിഎം ചിപ്പ് വന്നതിന് പിന്നാലെ ഇപ്പോള്‍ കോണ്ടാക്ട്‌ലെസ് കാര്‍ഡുകള്‍ വരെ നമ്മളെ ഞെട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(എന്‍എഫ്‌സി) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കാര്‍ഡുകളെ കുറിച്ച് അറിയാത്ത മറ്റൊരു വിഭാഗം ആളുകളുമുണ്ട്. ഇവ രാജ്യവ്യാപകമായി വിതരണം നടത്തണമെന്ന് ധനകാര്യമന്ത്രാലയവും ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതോടെ കാഷ് ലെസ് എക്കണോമിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. പോയ്ന്റ് ഓഫ് സെയ്ല്‍സ് (പിഒഎസ്) കേന്ദ്രങ്ങളില്‍ ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പര്‍ച്ചേസ് നടത്താനാകും. 2000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് പിന്‍ നമ്പര്‍ പോലും ഉപയോഗിക്കേണ്ടതില്ല. സമയം ലാഭിക്കാം എന്നതാണ് ഇത്തരം കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാര്‍ഡില്‍ തന്നെ കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകളാണെന്ന് തെളിയിക്കുന്ന ഒരു ചിഹ്നം അടയാളപ്പെടുത്തിയിട്ടുണ്ട്. പിഒഎസുകളിലും ഇതേ ചിഹ്നം രേഖപ്പെടുത്തിയിരിക്കും.
കാര്‍ഡ് റീഡറിന് നാല് സെന്റീമീറ്ററില്‍ കൂടാത്ത ദൂരത്തു നിന്നു തന്നെ കാര്‍ഡ് റീഡ് ചെയ്ത് ഇടപാട് നടത്താനാകും. ഇത്തരം കാര്‍ഡ് വളരെ എളുപ്പത്തില്‍ ആര്‍ക്കും ഉപയോഗിക്കാം. നല്‍കേണ്ട തുക രേഖപ്പെടുത്തിയ ശേഷം കാര്‍ഡ് റീഡറിനു മുന്നില്‍ കോണ്‍ടാക്റ്റ്ലെസ് കാര്‍ഡ് കാട്ടുകയേ വേണ്ടൂ. ഏറ്റവും സുരക്ഷിതമായ പേയ്മെന്റ് രീതികളിലൊന്നു തന്നെയാണിത്. സാധാരണ ഇവിഎം ചിപ്പ് കാര്‍ഡുകള്‍ക്ക് സമാനമായ സുരക്ഷിതത്വം ഇതിനുണ്ട്. ഒടിപി സംവിധാനം കൂടി ഉള്ളതിനാല്‍ വ്യാജ കാര്‍ഡുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനാകും.
കാര്‍ഡ് ഹോള്‍ഡറുടെ പേരോ സിവിവി നമ്പറോ നല്‍കേണ്ട ആവശ്യവുമില്ല. മാത്രവുമല്ല കാര്‍ഡ് വ്യാപാരിക്ക് നല്‍കേണ്ടതില്ലാത്തതിനാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തും എന്ന പേടി വേണ്ട. സാധാരണ ഇടപാടിന് 30 സെക്കന്‍ഡോ അതില്‍ കൂടുതലോ സമയമെടുക്കും. അതേസമയം സാധാരണ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പലതരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകള്‍ ഉപയോഗിച്ച് മൂന്നു സെക്കന്‍ഡിനുള്ളില്‍ കാര്‍ഡ് റീഡറില്‍ ഒന്നു കാണിക്കുന്നതിലൂടെ ഇടപാട് നടത്താനാകുന്നു. ഇതിലൂടെ തിരക്കുള്ള സ്ഥലങ്ങളില്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന സമയം കുറയ്ക്കാം.
വ്യാപാരിക്കും ഇത് സമയം ലാഭിക്കുന്നു. മാത്രമല്ല, വലിയ തോതില്‍ പണം കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും മോഷണ സാധ്യതയും ഒഴിവാകുന്നു. കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന യുകെ പോലുള്ള രാജ്യങ്ങളില്‍ പണം നേരിട്ട് കൊടുത്തുള്ള പര്‍ച്ചേസ് വളരെ കുറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയയില്‍ 94 ശതമാനം കാര്‍ഡ് ട്രാന്‍സാക്ഷനും നടക്കുന്നത് കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകള്‍ വഴിയാണ്. കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ ഹോങ്കോംഗിലെ ഉപയോഗം മൂന്നിരട്ടിയായി.
ഇപ്പോള്‍ ഇടപാടുകളില്‍ മൂന്നില്‍ ഒന്നും നടക്കുന്നത് കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകളിലൂടെയാണ്. ഇന്ത്യയിലാകട്ടെ ഇതു വരെ വിതരണം ചെയ്തിരിക്കുന്നത് രണ്ടു കോടിയിലേറെ കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകളാണ്. കാര്‍ഡ് വേണ്ടവര്‍ക്ക് നിങ്ങളുടെ ബാങ്കുകളില്‍ ചോദിക്കാം. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ 65 പ്രമുഖ ബാങ്കുകളുമായി ബന്ധപ്പെട്ട് വിസ കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്.