
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറില്‍ ബാങ്കിന് ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബാങ്കിന്റെ അറ്റാദം 440.64 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദയത്തില്‍ ആകെ വര്‍ധനവ് രേഖപ്പെടുത്തിയത് 333.63 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ബ്ലൂംബര്‍ഗ് നടത്തിയ പഠനത്തില്‍ ,ഏകദേശം 15 വിദഗ്ധരോളം നടത്തിയ പഠനത്തില്‍ 412 കോടി രൂപയോളമാണ് ബാങ്ക് അറ്റാദായമായി നേടുകയെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ അറ്റാദായമാണ് ബാങ്കിന് ഇതുവരെ നേടാന്‍ സാധിച്ചത്.
വായ്പകള്‍ക്ക് ലഭിച്ച പലിശയും നിക്ഷേപങ്ങള്‍ക്ക് ലഭിച്ച പലിശയിനത്തിലുള്ള വ്യത്യാസമായ അറ്റപലിശയിനത്തിലുള്ള വരുമാനം 7.21 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 1,154.93 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയലളവില്‍ 1,077.29 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
എന്നാല്‍ ബാങ്കിന്റെ മറ്റിനത്തിലുള്ള വരുമാനത്തില്‍ 18.03 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ മറ്റിനവത്തിലുള്ള വരുമാനം 407.86 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ മറ്റിനത്തിലുള്ള വരുമാനം 407.86 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇങ്ങനെയാണ്. ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 2.99 സതമാനമായും, സെപ്റ്റംബറില്‍ 3.07 ശതമാനമായും, കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 3.14 ശതമാനമായുമാണ് രേഖപ്പെടുത്തിയത്.