
പ്രമുഖ വാഹന നിര്‍മാണ ഭീമനായ ഫിയറ്റ് ക്രിസ്ലര്‍ ഫ്രഞ്ച് കമ്പനിയായ റെനോയുമായി ലയനത്തിലേര്‍പ്പടുമെന്ന് റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട് ഇരു വിഭാഗം കമ്പനി അധികൃതരും ചര്‍ച്ച നടത്തിയെന്നാണ് വിവരം. ലയനം നടന്നാല്‍ റെനോയ്ക്ക് വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങളും, നിര്‍ദേശങ്ങളും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ഫിയറ്റ് ക്രിസ്ലര്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ആഗോള തലത്തിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഒന്നിക്കുന്നതോടെ വാഹന വിപണിയില്‍ മത്സരവും ശക്തിപ്പെടും. ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രിസ്ലറും, ഫ്രഞ്ച് ഭീമനായ റെനോയിലും ലയിക്കുന്നതോടെ ലോകത്തെ മൂന്നാമത്തെ വാഹന നിര്‍മ്മാതാക്കളായി റെനോ ശ്രദ്ധ പിടിച്ചുപറ്റുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.