1.80 ലക്ഷം കോടിയുടെ കിട്ടാക്കടം ബാങ്കുകള്‍ തിരിച്ചു പിടിച്ചെന്ന് റിപ്പോര്‍ട്ട്

February 21, 2019 |
|
Banking

                  1.80 ലക്ഷം കോടിയുടെ കിട്ടാക്കടം ബാങ്കുകള്‍ തിരിച്ചു പിടിച്ചെന്ന്  റിപ്പോര്‍ട്ട്

രാജ്യത്തെ വിവിധ കമ്പനികളില്‍ നിന്ന് കിട്ടാക്കടം തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍. നിലവില്‍ രാജ്യത്തെ  വിവിധ കമ്പനികളില്‍ നിന്ന് 1.80 ലക്ഷം കോടി കിട്ടാക്കടം തിരിച്ചു പിടിച്ചതായി അദ്ദേഹം പറഞ്ഞു. വിവിധ ബാങ്കുകളിലേക്ക് കിട്ടാക്കടം ഒഴുകിയെത്തിയെന്നാണ് കേന്ദ്രധനകാര്യ മന്ത്രാലയം ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നത്. 

എസ്സാര്‍ സ്റ്റീലില്‍ നിന്ന് 52000 കോടി രൂപയും, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീലില്‍ നിന്ന് 18000 കോടി രൂപയുമാണ്  ലഭിക്കുക. ഈ കമ്പനികളുടെ  കിട്ടാക്കടങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്. വീഡിയോ കോണ്‍ ഗ്രൂപ്പ്, മോനെറ്റ് ഇസ്പാറ്റ്, ആംടൊക് ഓട്ടോ, രുചി സോയ എന്നീ കമ്പനികളുടെ കിട്ടാക്കടം വേഗത്തില്‍ ലഭിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതരും കേന്ദ്ര ധനകാര്യ മന്ത്രാലയവും. 

കമ്പനികള്‍ നഷ്ട്ത്തിലായതോടെ  കിട്ടാക്കടം തിരിച്ചടിക്കാത്തതിനെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നതിന് കാരണാവുകയും ചെയ്തിട്ടുണ്ട്. 

 

Related Articles

© 2025 Financial Views. All Rights Reserved