ഇന്ത്യന്‍ വിപണിയില്‍ ഇനി 5ജി ഫോണുകളും; ആദ്യമായി 5ജി ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി; അറിയാം 5ജി ഫോണിന്റെ വിശേഷങ്ങള്‍

February 21, 2020 |
|
Lifestyle

                  ഇന്ത്യന്‍ വിപണിയില്‍ ഇനി 5ജി ഫോണുകളും; ആദ്യമായി 5ജി ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി; അറിയാം 5ജി ഫോണിന്റെ വിശേഷങ്ങള്‍

ആദ്യമായി 5ജി ഫോണുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി. സാങ്കേതിക രംഗത്തെ തന്നെ ഏറ്റവും വലിയ മുന്നേറ്റത്തിനാണ് ഇതോടെ തുടക്കമാകുക. മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവത്തിലൂടെ വിപണി ലക്ഷ്യമിട്ട് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി റിയല്‍മി രംഗത്തെത്തിയിരിക്കുകയാണ്. 5ജി ഉപയോഗിക്കാന്‍ കഴിയുന്ന ഹാന്‍സെറ്റുകളാണ് റിയല്‍മി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഈ ഫോണുകള്‍ക്ക് ഏതാണ്ട് 50,000 രൂപ വില വരുമെന്നാണ് കണക്കാക്കുന്നതെന്ന് കമ്പനി അധികൃതര്‍ ബുധനാഴ്ച പറഞ്ഞു. രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് ലഭ്യമല്ലെങ്കിലും 5ജി സ്മാര്‍ട്ട്ഫോണുകള്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡായി മാറാനൊരുങ്ങുകയാണ് 2018 ല്‍ നിലവില്‍ വന്ന റിയല്‍മി എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24 നാണ് ഫോണുകള്‍ എത്തുക.

റിയല്‍മി 5ജി ഹാന്‍ഡ്സെറ്റില്‍ 865 സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് ആണുണ്ടാകുക. ഫോണ്‍ 50,000 രൂപയ്ക്ക് ലഭ്യമാകുമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈല്‍ ഫോണുകളെ താരതമ്യപ്പെടുത്തുന്ന ഒരു പ്രമുഖ വെബ്സൈറ്റില്‍ കുറഞ്ഞ ചിപ്സെറ്റ് പതിപ്പുള്ള 5ജി സ്മാര്‍ട്ട്ഫോണ്‍ ഹാന്‍ഡ്സെറ്റിന്റെ വില ഏതാണ്ട് 25,790 രൂപയാണെന്ന് പറയുന്നുണ്ട്.

ഭാവിയിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും പല വികസിത രാജ്യങ്ങളിലും സാങ്കേതികവിദ്യ ലഭ്യമായതിനാല്‍ കപ്പലില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ഹാന്‍ഡ്സെറ്റ് ഉപയോഗിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ട്രേഡ് ഷോയായ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ് 2020 റദ്ദാക്കിയതിനാല്‍ 'എക്‌സ്50 പ്രോ 5ജി ഹാന്‍ഡ്സെറ്റ'് സ്‌പെയിനിലും ഇന്ത്യയിലും ഒരേസമയം ലോഞ്ച് ചെയ്യും എന്നും അധികൃതര്‍ അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved