പുത്തന്‍ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വച്ച് മഹീന്ദ്ര; പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

September 26, 2020 |
|
Lifestyle

                  പുത്തന്‍ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വച്ച് മഹീന്ദ്ര; പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

പുത്തന്‍ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വച്ച് മഹീന്ദ്ര. ലേലത്തില്‍ ലഭിക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ മാസം 24 മുതല്‍ 29 വരെ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ആദ്യ ഥാറിനായുള്ള ലേലം ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നതെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ലേലത്തിനായി മഹീന്ദ്രയുടെ വെബ്സൈറ്റില്‍ പ്രത്യേകം പേജും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ ലേലത്തില്‍ വിജയിക്കുന്ന വ്യക്തിക്ക് രണ്ടാം തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് സ്വന്തമാക്കാനും കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനും സാധിക്കുമെന്നാണ് മഹീന്ദ്ര അഭിപ്രായപ്പെടുന്നത്.

മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ലേലത്തിലൂടെ സ്വന്തമാക്കുന്ന ഥാര്‍ കുറച്ചു സ്പെഷ്യലായിരിക്കും. നമ്പര്‍ വണ്‍ ബാഡ്ജിങ്ങ് വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ നല്‍കുന്നതിനൊപ്പം ഡാഷ് ബോര്‍ഡിലും ലെതര്‍ സീറ്റുകളിലും ഒന്ന് എന്ന് ആലേഖനം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നു. ഒക്ടോബര്‍ രണ്ട് മുതലാണ് രണ്ടാം തലമുറ ഥാറിന്റെ ബുക്കിങ്ങ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 15-നാണ് മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളും ഥാറിലുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved