
ഗൂഗിളിന്റെ പുതിയ പിക്‌സല്‍ ഫോണുകള്‍ ഉടന്‍ ഇന്ത്യയിലെത്തും. പിക്‌സല്‍ 3a, പിക്‌സല്‍ 3a XL എന്നീ ഫോുകളാണ് ഗൂഗിള്‍ ഇന്ത്യയില്‍ വിപണിയിലെത്തിക്കുക. അതേസമയം 2018ല്‍ ഗൂഗിള്‍ അവതരിപ്പിച്ച പിക്‌സല്‍ 3, പിക്‌സല്‍ 3 XL എന്നീ ഫോണുകളുടെ നിരക്കുകളോടെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക. ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയാണ് ഗൂഗിളിന്റെ പുതിയ പിക്‌സല്‍ ഫോണുകള്‍ക്കുള്ളതെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പികസലിന്റെ അതേ രൂപത്തിലുള്ള ക്യമാറയാണ് പുതിയ പിക്‌സല്‍ ഫോണുകള്‍ക്കുള്ളത്. 12 മെഗാ പിക്‌സല്‍ ആണ് രണ്ട് മോഡലുകള്‍ക്കും വിഭാവനം ചെയ്തിട്ടുള്ളത്. ക്വാല്‍കോം സ്‌നാപ്പ്ഗ്രാഗണ്‍ 670 പ്രോസസാണ് ഇപുതിയ പിക്‌സല്‍ ഫോണുകള്‍ക്കുള്ളത്.
പുതി പിക്‌സല്‍ ഫോണുകളുടെ ക്യാമറയില്‍ തന്നെയാണ് പ്രധാന സവിശേഷത. 12 മെഗാ പികസല്‍ പിന്‍ ക്യാമറ, 8 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഇതിലുള്ളത്. പികസല്‍ 3aയുടെ വില 39,999 രൂപയും, പിക്‌സല്‍ 3a XL ന്റെ വില 44,999 രൂപയുമാണ് ഉള്ളത്. പിക്‌സല്‍ 3a 4ജിബി റാമും, 64 ജിബിയുമാണുള്ളത്. 3a XL ഉം 64 ജിബയും, 4ജി റാമുമാണുള്ളത്.പികസല്‍ 3a XL ന്റെ വലിപ്പം ആറിഞ്ച് സ്‌ക്രീനും, പിക്‌സല്‍ 3a ക്ക് 5.6 വിപ്പവുമാണ് ഉള്ളത്.