
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മൂലധന വളര്‍ച്ച ലക്ഷ്യമിട്ടും, വായ്പാ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞ 11 വര്‍ഷത്തിനിടെ നല്‍കിയ സഹായം 3.15 ലക്ഷം കോടി രൂപ. റിസര്‍വ് ബാങ്കിന്റെ നിയമ പ്രകരാമുള്ള മിനിമം കാപ്പിറ്റല്‍ ടു റിസ്‌ക് വെയിറ്റഡ് അസറ്റ് റേഷ്യോ (സി.ആര്‍.എ.ആര്‍) ഒമ്പത് ശതമാനത്തില്‍ കുറയാതെ ബാങ്കുകളെ സാമ്പത്തികപരമായി ശക്തിപ്പെടുകത്താനും, വായ്പാ ശേഷി വര്‍ധിപ്പിക്കാനും കതൂടുതല്‍ തുക നല്‍കിയതെന്ന് കേന്ദ്ര ധനസഹമന്ത്രി അരുരാഗ് സിംഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.ആര്‍ബിഐയുടെ സിആര്‍എആര്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെയും സര്‍ക്കാര്‍ കൂടുതല്‍ തുക നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാര്‍ 2,81,616 കോടി രൂപയോളം സഹായമായി നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ ബാങ്കുകള്‍ അറ്റാദായമായി നേടിയത് 98,373 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
അതേസമയം ബാങ്കുകളുടെ വായ്പാ ശേഷി വളര്‍ത്തുന്നതിനും, ബാങ്കുകളുടെ മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ 70,000 കോടി രൂപയോളം നീക്കിവെച്ചിട്ടുള്ളത്. സാമ്പത്തിക നിലമെച്ചപ്പെട്ട എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ ആസ്തി വാങ്ങുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ക്രെഡിറ്റ് നല്‍കാനും ധാരണായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ പൊതുമേഖലാ വായ് ബാങ്കായ നാഷണല്‍ ഹൗസിങ് ബാങ്കിന്റെ പ്രവര്‍ത്തനം ആര്‍ബിഐ തിരിച്ചേല്‍പ്പിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചചര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധന സഹായം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ ശക്തിപ്പെുത്തുക എന്ന പ്രധാനപ്പെട്ട ലക്ഷ്യമാണ് സര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം മുന്നോട്ടുവെക്കുന്നത്. അതേസമയം പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ബാങ്കുകളുടെ കിട്ടാക്കടം കുറക്കാനുള്ള പ്രാഥമിക നടപടികളും സര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നുണ്ട്. ബാങ്കുകളുടെ കിട്ടാക്കടം ഒരുലക്ഷം കോടി രൂപയിലധികം കുറവ് വരുത്താന്‍ കഴിഞ്ഞെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലൂടെ വ്യക്തമാക്കിയത്.