പൊതുഗതാഗതത്തിലും സ്‌കൂള്‍ വാഹനത്തിലും ഇനി ജിപിഎസ് നിര്‍ബന്ധം

January 10, 2020 |
|
Lifestyle

                  പൊതുഗതാഗതത്തിലും  സ്‌കൂള്‍ വാഹനത്തിലും ഇനി ജിപിഎസ് നിര്‍ബന്ധം

തിരുവനന്തപുരം: പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍,സ്‌കൂള്‍ബസുകള്‍ എന്നിവയില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനം കര്‍ശനമാക്കി സര്‍ക്കാര്‍. നേരത്തെ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ ചില മോട്ടോര്‍വാഹന യൂനിയനുകള്‍ പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം വൈകിയത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക,വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍,കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക,അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് കാലതാമസം കൂടാതെ സഹായം ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പുതിയ നിബന്ധന നടപ്പാക്കുന്നത്.

ജിപിഎസ് സംവിധാനം നിരീക്ഷിക്കാനായി അതത് ജില്ലയിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അതത് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ചുമതല. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സുരക്ഷാമീറ്ററും ഉറപ്പാക്കണം. ഇത് വാഹനം എവിടെയാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണെന്നും നിര്‍ദേശം പറയുന്നു. സ്‌കൂള്‍ വാഹനങ്ങളില്‍ നിര്‍ബന്ധമായും വിഎല്‍ടിഡി ഘടിപ്പിച്ചിരിക്കണം.എല്ലാ മാസവും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എത്തിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

 

Related Articles

© 2024 Financial Views. All Rights Reserved