
ന്യൂഡല്‍ഹി:ചന്ദ കൊച്ചാറിനെ ഐസിഐസിഐ ബാങ്കിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി അധകൃതര്‍ അറിയിച്ചു. ബാങ്കിന്റെ നയങ്ങള്‍ക്ക് വിപരീതമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് ചന്ദ് കൊച്ചാറിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്. ഇന്‍ക്രിമെന്റുകള്‍, മെഡിക്കല്‍ ബെനിഫിറ്റ്സ് തുടങ്ങിയവയെല്ലാം റദ്ദ് ചെയ്താണ് ബാങ്ക് അധികൃതരുടെ പുതിയ നടപടി.
ഐസിഐസിഐ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിഷിനെ നിയമിച്ചിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ കമ്മീഷന്‍ ചന്ദ കൊച്ചാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ച്ത്.
വീഡിയോകോണ്‍ കമ്പനിക്ക് 3,250 കോടി രൂപ വായ്പ അനുവദിച്ചതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നത്. വിഡിയോകോണിന് വായ്പ അനുവദിച്ച ഇടാപാടില്‍ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന്‍ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങള്‍ക്കും സാമ്പത്തികപരമായി ലാഭം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 1984ല്‍ ഐസിഐസിഐയില്‍ ചേര്‍ന്ന കൊച്ചാര്‍ 2009ലാണ് എംഡിയും സിഇഒയുമായി സ്ഥാന കയറ്റം ലഭിച്ചത്