ഗള്‍ഫ് ബാങ്കിന് 9.2 മില്യണ്‍ ഡോളര്‍ നഷ്ടം വന്നു; നഷ്ടത്തിന് കാരണം സാങ്കേതിക പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന്

April 03, 2019 |
|
Banking

                  ഗള്‍ഫ് ബാങ്കിന് 9.2 മില്യണ്‍ ഡോളര്‍ നഷ്ടം വന്നു; നഷ്ടത്തിന് കാരണം സാങ്കേതിക പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന്

കുവൈത്തിലെ ഏറ്റവും വലിയ ബാങ്കായ ഗള്‍ഫ് ബാങ്കിന് സാങ്കേതിക തടസ്സം മൂലം ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 9.2 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. സാങ്കേതിക തടസ്സങ്ങള്‍ മൂലം ബാങ്കിങ് പ്രവര്‍ത്തനമാകെ നിലച്ചു. രാജ്യാന്തര തലത്തിലുള്ള നിക്ഷേപകരായ സംരംഭകര്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വന്നു. അതേസമയം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉപഭോക്താക്കളെ ബാധിച്ചില്ലെന്നാണ് ബാങ്കിങ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രാദേശിക ഇടപാടില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുപ്പെട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. 

സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനെ പറ്റി വിശദീകരണം നല്‍കാന്‍ ബാങ്കിങ് അധികൃതര്‍ തയ്യാറായില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ബാങ്കിങിന്‍രെ സേവന രംഗത്തും വലിയ തടസ്സങ്ങളാണ് നേരിട്ടത്. ബാങ്കിങ് സേവന നഷ്ടം 2.8 മില്യണ്‍ ദീനാറിന്റെ നഷ്ടം നേരിട്ടതായി കണക്കാക്കുന്നു.എന്നാല്‍ പേഴ്‌സണല്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.  ബാങ്കിങ് മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും തടസ്സങ്ങള്‍ നേരിട്ടു. 

ഗള്‍ഫ് ബാങ്കിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടതിനെ പറ്റി വലിയ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഹാക്കിങ് പ്രവര്‍ത്തനങ്ങളടക്കം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്നും പറയപ്പെടുന്നുണ്ട്. അതേസമയം ഉപഭോക്താക്കളുടെ എക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്റെ വിരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയില്ലെന്നാണ് അധകൃതര്‍ വ്യക്തമാക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്ന വാര്‍്ത്ത വന്നതോടെയാണ് ബാങ്ക് അധികൃതര്‍ ഇത്തരമൊരു വിശദീകരണം നല്‍കിയത്.  

 

Related Articles

© 2024 Financial Views. All Rights Reserved