എച്ച്ഡിഎഫ്‌സി ബാങ്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5,000 നിയമനങ്ങള്‍ നടത്തും

July 05, 2019 |
|
Banking

                  എച്ച്ഡിഎഫ്‌സി ബാങ്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5,000 നിയമനങ്ങള്‍ നടത്തും

ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയില്‍ കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ മുന്‍ നിര ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിങ് മേഖലഖലകളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പരിഷ്‌കരണങ്ങള്‍ യാഥാര്‍ത്ഥ്യമിക്കുക എന്ന ലക്ഷ്യം തന്നെയാണ് എച്ച്ഡിഎഫ്‌സി ഇപ്പോള്‍ നടത്തുന്നത്. പരിശീലന മേഖലകളിലൂടെ പുതിയ നിയമനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പാണ് എച്ച്ഡിഎഫ്‌സി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി  മണിപ്പാല്‍ ഗ്ലോബല്‍ അക്കാദമിയുമായി സഹകരിക്കാനുള്ള തീരുമാനമാണ് എച്ച്ഡിഎഫ്‌സി ഇപ്പോള്‍ എടുത്തിട്ടുള്ളത്. 

ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തീകരിച്ച ശേഷമാകും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിയമനം ആരംഭിക്കുക. 3.3 ലക്ഷം രൂപയടക്കം മറ്റ് ഇനത്തില്‍പ്പെട്ട ഫീസ്ുകളോടെയാണ് ബാങ്ക് ഉദ്യോഗാര്‍ത്ഥികള്‍ നിന്ന് ഈടാക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷം ആകെ ശമ്പളമായി ലഭിക്കുക നാല് ലക്ഷം രൂപയാണെന്നാണ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഡിജിറ്റല്‍ മേഖലയിലടക്കം  ഉദ്യോഗാര്‍ത്ഥികളുടെ മികവ് ബാങ്ക് പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,000 ത്തോളം നിയമനം കമ്പനി നടപ്പിലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഈ വര്‍ഷം കൂടുതല്‍ നിയമനങ്ങള്‍ നടത്താനാണ് കമ്പനി ആലോചികക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved