
ബീജിങ്:ഗൂഗിളിന്റെ മൊബൈല്‍ സര്‍വീസുകള്‍ വിലക്കിയ നടപടി തങ്ങള്‍ അതിജീവിക്കുമെന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി വാവെയ്. ജിഎംഎസ് വിലക്കിയ സാഹചര്യത്തില്‍ ഇതേ സേവനങ്ങള്‍ക്ക് സമാനമായ വാവെയ് മൊബൈല്‍ സര്‍വീസുകള്‍ വികസിപ്പിച്ചുവരികയാണ് കമ്പനി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഗൂഗിള്‍ ആപ്പുകളും സേവനങ്ങളുമാണ് ജിഎംഎസ്. ചൈനീസ് സൈന്യത്തിനായി വാവേയ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വാവെയെ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഗഗിള്‍ അടക്കമുള്ള അമേരിക്കന്‍ സാങ്കേതികവിദ്യകള്‍ വാവെക്ക് നിഷേധിക്കപ്പെട്ടത്.
യുഎസ് -ചൈന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ കമ്പനി പ്രാവര്‍ത്തികമാക്കി വരികയാണെന്ന് ഹോണറിന്‍രെ വിദേശ വിപണന വില്‍പ്പന വിഭാഗത്തിന്റെ തലവന്‍ ജെയിംസ് സൗ പറഞ്ഞു. വൈദഗ്ധ്യമുള്ളവരെ നിയോഗിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഗൂഗിളിന്റെ പിന്തുണയില്ലാതെ ആഗോള വിപണിയില്‍ നിലനില്‍ക്കുന്നത് ഞങ്ങള്‍ക്ക് അസാധ്യമല്ലെന്നും അദേഹം വ്യക്തമാക്കി. ഹാര്‍മണി എന്ന പേരില്‍ ഓപ്പറേറ്റിങ് സിസ്റ്റവും വാവേയ് ആരംഭിച്ചിട്ടുണ്ട്.
പത്ത് മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡിനെ ഏറ്റെടുത്തിരുന്നത്. വാവേയ് അടക്കമുള്ള കമ്പനികളുടെ സഹകരണത്തോടെയായിരുന്നു ആന്‍ഡ്രോയിഡ് വികസനം നടന്നതും. സ്വതന്ത്ര സോഫ്റ്റ് വെയറാകും ആന്‍ഡ്രോയിഡ് എന്ന നിഗമനങ്ങളെ മാറ്റിമറിക്കുന്നതാണ് ഗൂഗിളിന്റെ നിലപാടുകള്‍. വരും കാലങ്ങളിലും യുഎസ് അനഭിമത മൊബൈല്‍ കമ്പനികള്‍ക്ക് ഗൂഗിള്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന സൂചനയാണ് നല്‍കുന്നത്.