
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരുമോ? ആഭ്യന്തര വാഹന നിര്‍മ്മാണ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്. വിപണി രംഗത്ത് കൂടുതല്‍ ഇടം നേടാന്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കിയിട്ടും പിടിച്ചുനില്‍ക്കാനായിട്ടില്ല. വില്‍പ്പനയില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ ഹീറോമോട്ടോകോര്‍പ്പിന്റെ ഉത്പ്പാദനം കുറക്കാനും, പ്ലാന്റുകളെല്ലാം താത്കാലികമായി അടച്ചപൂട്ടാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ആഗസ്റ്റ് 15 മുതല്‍ 18 വരെ ഹീറോ മോട്ടോകോര്‍പിന്റെ ഉത്പ്പാദനം കുറക്കാനും, പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമുള്ള തീരുമാനമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ക
അതേസമയം വിവിധ അവധി ദിവസങ്ങള്‍ അടുത്തുവരുന്നത് മൂലമാണ് നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതെന്നും, താത്കാലികമായ അവധി മാത്രമാണിതെന്നുമാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനം, രക്ഷാബന്ധന്‍ തുടങ്ങിയ അവധി ദീവസങ്ങള്‍ വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യമല്ലെന്നും ഇത് മൂലമാണ് കമ്പനി ഉത്പ്പാദനം കുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഹീറോമോട്ടോ കോര്‍പ്പിന്റെ ഈ നടപടിയെ ആശങ്കയോടെയാണ് വ്യാവസായിക ലോകം കാണുന്നത്. രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ജീവനക്കാരെ വെട്ടിക്കുറച്ചും, ഉത്പ്പാദനം നിര്‍ത്തിവെച്ചുമുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഹീറോമോട്ടോ കോര്‍പ്പിന്റെ നടപടി വാഹന വിപണിയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്.
എന്നാല്‍ രാജ്യത്തെ വാഹന വില്‍പ്പനയില്‍ 40 ശതമാനം വഹരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജോലിയില്‍ 40 ശചതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ ആഭ്യന്തര ഉത്പ്പാദനത്തില്‍ 8 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖല ഉത്പദാനത്തില്‍ 49 ശതമാനം പങ്കുവഹിക്കുന്നുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
മെയ്മാസത്തില്‍ മാത്രമായി വാഹന വില്‍പ്പനയില്‍ 20.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 18 വര്‍ഷത്തിനിടെ വില്‍പ്പനയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജൂലൈ മാസത്തില്‍ വാഹന വിപണിയില്‍ 30 ശതമാനം ഇടിവ് വരെ ഉണ്ടായിട്ടുണ്ടെന്നാണ് വിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വിലയിലുണ്ടായ വര്‍ധനവും, ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതുമാണ് വാഹന വില്‍പ്പനയില്‍ വന്‍ പ്രതിസന്ധി ഉടലെടുക്കുന്നതിന് കാരണമെന്നാണ് വിവിധ കണക്കുളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാഹന വില്‍പ്പനിയിലെ ഇടിവ് മൂലം രാജ്യത്തെ ഭൂരിഭാഗം വരുന്ന വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ അടുത്തിടെ വിവിധ മോഡലുകള്‍ പുറത്തറിക്കിയിട്ടും വിപണി രംഗത്ത് പിടിച്ച് നില്‍ക്കാനായില്ല.