
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വില്‍പ്പനയില്‍ നേരിട്ട സമ്മര്‍ദ്ദങ്ങള്‍ മൂലം കമ്പനിക്കകത്ത് കൂടുതല്‍ അഴിച്ചുപണികളാണ് ആരംഭിച്ചിട്ടുള്ളത്. മാരുതി സുസൂക്കിയുടെ വില്‍പ്പനയിലെ ഇടിവ് മൂലം തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടിലേക്ക് കമ്പനി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. മാരുതി സുസൂക്കി ഉത്പ്പാദനം കുറക്കാനും, തൊഴില്‍ സമയങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്താനും, ജീവനക്കാരെ പരിച്ചുവിടാനുമുള്ള തീരുമാനങ്ങള്‍ ഇപ്പോള്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.
മാരുതി സുസൂക്കി ഉത്പ്പാദനം കുറക്കുന്നതിന്റെ ഭാഗമായി വാഹന നിര്‍മ്മാണ പ്ലാന്റേഷനുകളിലെ തൊഴില്‍ സമയം ഒരു ഷിഫ്റ്റാക്കി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മെന്‍സര്‍ പ്ലാന്റുകളിലെ ഉത്പാദനം കുറക്കാുമെന്നാണ് കമ്പനി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ഗുജറാത്തിലെ ഗുരുഗ്രാമിലുള്ള നിര്‍മ്മാണ പ്ലാന്റുകളില്‍ നിന്ന് ഉത്പ്പാദനം കുറക്കുമെന്നാണ് വിവരം.
അതേസമയം മനേസര്‍ നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് സ്വിഫ്റ്റ്, ബൊലേനാ, സ്വിഫ്റ്റ്, ഡിസൈര്‍, വാഗണ്‍ ആര്‍ എന്നീ കാറുകളുടെ ഉത്പ്പാദനമാണ് മനേസര്‍ പ്ലാന്റില്‍ വെച്ച് നടക്കുന്നത്. 750,000 യൂണിറ്റ് വാഹനങ്ങളാണ് പ്രധാനമായും മെന്‍സര്‍ പ്ലാന്റുകളില്‍ നിര്‍മ്മിക്കുന്നത്. ഈ ഉത്പ്പാദനങ്ങളില്‍ വന്‍ കുറവ് വരുത്തി നിര്‍മ്മാണ പ്ലാന്റുകളില്‍ ഒരു ഷിഫ്റ്റില്‍ മാത്രം ജോലി സമയമാക്കി മാറ്റാനുള്ള നീക്കത്തില്‍ നിരവധി ജീവനക്കാരുടെ തൊഴിലാണ് ഇല്ലാതാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ മാരുതി സുസൂക്കിയില്‍ ആകെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 18,845 പേരാണ്. ആറ് ശതമാനം തൊഴിലാളികളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതോടെ തൊഴിലാളികളുടെ ആകെ എണ്ണം 1,181 ആകുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ വില്‍പ്പനയില്‍ ഏകദേശം 36.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വില്‍പ്പന ഏകദേശം 98,210 യൂണിറ്റായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനി 154,150 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹന മോഡലുകളാണ് സ്വിഫ്റ്റ്, ബലീനോ, ഡിസയ, വാഗണ്‍ ആര്‍എന്നിവ. ഏകദേശം 23 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വിലയിലുണ്ടായ ചാഞ്ചാട്ടമാണ് രാജ്യത്തെ വാഹന വിപണിയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.