2.41 ലക്ഷം രൂപയുടെ സിബി300ആറിനെ ഹോണ്ട വിപണിയിലെത്തിച്ചു

February 09, 2019 |
|
Lifestyle

                  2.41 ലക്ഷം രൂപയുടെ സിബി300ആറിനെ ഹോണ്ട വിപണിയിലെത്തിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) വെള്ളിയാഴ്ച വിപണിയിലെത്തിച്ച സിബി 300 ആറിന് 2.41 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില നല്‍കിയത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ സി ബി 300 ആര്‍ മൂന്ന് മാസത്തേക്കാണ് ബുക്കിങ് ചെയ്തിരിക്കുന്നത്. വളര്‍ന്നുവരുന്ന മിഡൈ്വറ്റ് കാറ്റഗറിയില്‍ ഹോണ്ട കാണിക്കുന്നു, ഇന്ത്യയിലുടനീളം മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകള്‍ ഇതിനോടകം  പ്രതികരിച്ചിട്ടുണ്ടെന്ന് യാദവിന്ദര്‍ സിംഗ് ഗുലേരിയ, സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) പറഞ്ഞു. 

നിലവിലെ ഉല്‍പാദന പ്ലാനിന്റെ അടിസ്ഥാനത്തില്‍ ബുക്കിങ് ആരംഭിച്ചതിന് ശേഷം 25 ദിവസത്തിനുള്ളില്‍ തന്നെ സിബി300ആര്‍  മൂന്നുമാസത്തേക്കാണ് ബുക്ക് ചെയ്തിട്ടത്. ഹോണ്ടയുടെ ഈ മോഡലിനെ വ്യത്യസ്തമാക്കുന്നത് റൗണ്ട് ഷേയ്പ്പിലുള്ള എല്‍ഇഡി ഹെഡ്‌ലാബും എല്‍ഇഡി ഇന്‍ട്രുമെന്റ് ക്ലസ്റ്ററും വീതിയേറിയ പെട്രോള്‍ ടാങ്കും ടു പീസ് സീറ്റുമൊക്കയാണ്. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ്. മുന്‍വശത്ത് അപ്‌സൈഡ് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്.

 

 

Related Articles

© 2025 Financial Views. All Rights Reserved