
ജപ്പാനിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് പത്താം തലമുറ സിവിക് ഇന്ത്യന്‍ വിപണിയിലിറക്കി. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വീണ്ടും പ്രവേശിക്കുകയാണ് സിവിക്. 17.69-22.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില. പുതിയ സിവിക് 1.8 എല്‍ പെട്രോള്‍, 1.6 എല്‍ ഡീസല്‍ എന്‍ജിനുകള്‍ എന്നിവ അടങ്ങിയതാണ്. കഴിഞ്ഞ 20 ദിവസങ്ങളില്‍ ഹോണ്ട കാര്‍സ് ഇന്ത്യയ്ക്ക് 1000 സിവിക് ബുക്കിങ് റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സെഗ്മെന്റിലെ രണ്ടു മാസത്തെ വില്‍പ്പനയ്ക്ക് സമാനമാണ് ഇത്.
സെഡന്‍ അമേസ്, പ്രീമിയം സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ സി.ആര്‍.വി എന്നിവയുടെ വരവിന് ശേഷം ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൂന്നാമത്തെ ലോഞ്ചിങ് ആണ് സിവിക്. ഫെബ്രുവരിയില്‍ ഹോണ്ട കാര്‍സ് ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം വില്‍പന 840000 യൂണിറ്റാണ് വിറ്റത്. 2018 ല്‍ ആഗോളതലത്തില്‍ ഹോണ്ടയ്ക്ക് ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലാണ് സിവിക്.
അഞ്ച് വേരിയന്റുകളിലാണ് ഇക്കുറി 2019 ലെ സിവിക്കിന്റെ വരവ്. രണ്ട് എന്‍ജിനുകളും രണ്ട് ഗിയര്‍ബോക്‌സുകളും സിവിക്കിലുണ്ടാവും. 17-ഇഞ്ച് അലോയ് വീലുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് എല്‍ഇഡി (ലൈറ്റ് എമിറ്റിങ് ഇയോഡുകള്‍) ഹെഡ്‌ലൈറ്റുകള്‍ എല്‍.ഇ.ഡി.ആര്‍.എല്‍. (ഡേറ്റ് ടൈം റണ്ണിംഗ് ലാമ്പ്), ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റോഫ്, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ ആപ്പിള്‍ കാറപ്, ആംബിയന്റ് ലൈറ്റിംഗ്, സെഗ്മെന്റ് ലെയ്ന്‍ വാച്ച് ക്യാമറ സിസ്റ്റം എന്നിവയാണ് സിവിക് പുതിയ മോഡലിന്റെ പ്രത്യേകതകള്‍.