ബാങ്ക് സിഇഒമാരുടെ വേതനത്തിലെ നഷ്ടപരിഹാരത്തില്‍ പുതിയ പരിഷ്‌കരണം ആര്‍ബിഐ നടപ്പിലാക്കിയേക്കും

February 28, 2019 |
|
Banking

                  ബാങ്ക് സിഇഒമാരുടെ വേതനത്തിലെ നഷ്ടപരിഹാരത്തില്‍ പുതിയ പരിഷ്‌കരണം ആര്‍ബിഐ നടപ്പിലാക്കിയേക്കും

സ്വകാര്യ വിദേശ ബാങ്കുകളിലെ സിഇഒമാരുടെയും ഡയറക്ടര്‍മാരുടെയും നഷ്ട പരിഹാരം നിശ്ചയിക്കുന്നതിന് ആര്‍ബിഐ പുതിയ നിബന്ധനകള്‍ വെച്ചെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ആര്‍ബിഐ ആറ് വര്‍ഷം മുന്‍പ്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് പറയുന്നത്. കേന്ദ്രബാങ്കിന്റെ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ സിഇഒമാരുടെ നഷ്ടപരിഹാര തുക വേരിയബള്‍ മാറിക്കൊണ്ടിരിക്കുന്ന അടിസ്ഥാനത്തിലാകും നിശ്ചയിക്കുക.

നഷ്ടപരിഹാര പാക്കേജിന്റെ വേരിയബളില്‍ ചുരുങ്ങിയത് 50 ശതമാനമാണെന്ന് ആര്‍ബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് മുന്‍പ് ഇത്തരമൊരു പരിധി ബാധകമല്ലായിരുന്നു. അതേസമയം നിശ്ചിത ശമ്പളത്തിന്റെ വേരിയബള്‍ പേ 200 ശതമാനത്തിന് മുകളിലേക്ക് കടക്കാന്‍ പാടില്ല. ഇത് ആര്‍ബിഐയുടെ പുതിയ നിര്‍ദേശത്തിന് വിരുദ്ധമായിരിക്കും. നേരത്തെ ഈ പരിധി 70 ശതമാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 

നിശ്ക്രിയ ആസ്തികളിലും നീക്കിയിരിപ്പിലും ആര്‍ബിഐയുടെ നിബന്ധനകള്‍ തെറ്റിക്കുന്നതിലുമാണ് സിഇഒമാരില്‍ നിന്ന് ആര്‍ബിഐ നഷ്ടപരിഹാരം ഈടാക്കുന്നത്. പുതിയ നിര്‍ദേശമനുസരിച്ച് വേരിയബള്‍ പേയിലൂടെ ഇത് നടപ്പിലാക്കും. 

 

Related Articles

© 2024 Financial Views. All Rights Reserved