
ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഹ്യുണ്ടായ് വെന്യുവിന്. ഈ വര്‍ഷം മെയ് മാസം പുറത്തിറക്കിയ ഈ കൊറിയന്‍ ബ്രാന്റിന് വന്‍ വിജയമാണ് ഇന്ത്യന്‍ വിപണിയില്‍ നേടാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം ഇകോട്ടി അവാര്‍ഡ് നേടിയ മാരുതി സുസുകി സ്വിഫ്റ്റില്‍ നിന്നാണ് ഈ പുരസ്‌കാരം കമ്പനി തട്ടിയെടുത്തത്. ഹ്യൂണ്ടായ് നിന്നുള്ള കോമ്പാക്ട് -എസ് യുവി കിരീടമാണ് ഇവര്‍ സ്വന്തമാക്കിയത്. എന്നിരുന്നാലും ഹ്യൂണ്ടായ് വെന്യുവിന് ഈ വിഭാഗത്തില്‍ കടുത്ത മത്സരമാണ് നേരിട്ടിരുന്നത്. നാല് മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ് യുവി ഇന്ത്യന്‍ വിപണിയില്‍ പുതുതായി പുറത്തിറങ്ങിയ മറ്റ് പത്ത് കാറുകളുമായാണ് മത്സരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകളില്‍ മൂന്നാംസ്ഥാനമാണ് ഇപ്പോള്‍ കമ്പനി നേടിയിരിക്കുന്നത്.
നിരവധി വ്യത്യസ്ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ICOTY അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. പണത്തിനു നല്‍കുന്ന മൂല്യം, ബില്‍ഡ് ക്വാളിറ്റി, വില, ഇന്ധനക്ഷമത, സുരക്ഷ, പ്രകടനം, പ്രായോഗികത, ഇന്ത്യന്‍ റോഡുകളില്‍ വാഹനമോടിക്കുന്നതിനുള്ള അനുയോജ്യത എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.