
ഡല്‍ഹി: കൊറിയന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായിയുടെ പുത്തന്‍ കാറായ ഗ്രാന്‍ഡ് ഐ 10 നിയോസ് വിപണിയിലെത്തി. 4.99 ലക്ഷമാണ് പ്രാരംഭ വില. 7.99 ലക്ഷം രൂപ വരെയുള്ള വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ കാപ്പാ പെട്രോള്‍ എഞ്ചിന്‍ 1.2 ലിറ്റര്‍ യു 2 ഡീസല്‍ എഞ്ചിന്‍ എന്നീ വേരിയന്റുകളിലാണ് കാര്‍ എത്തുക. രണ്ടിലും ഓട്ടോമാറ്റിക്കും മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. ഈ വര്‍ഷത്തെ മൂന്നാമത്തെ വാഹനമാണ് ഗ്രാന്‍ഡ് ഐ10 നിയോസ്. വാഹനം പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ്.
ഹ്യുണ്ടായിയുടെ ആഗോള വളര്‍ച്ചയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് എന്നത് കേന്ദ്ര ബിന്ദുവാണ്. പുത്തന്‍ ഹാച്ച്ബാക്കിന്റെ വരവോടെ രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി 48 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. 2013ല്‍ ഇറങ്ങിയ ഗ്രാന്‍ഡ് ഐ 10 7,21,000 യൂണിറ്റുകളാണ് വിറ്റു പോയത്. 'ദ അത്ലറ്റിക്ക് മിലേനിയല്‍' എന്നാണ് ഗ്രാന്‍ഡ് ഐ 10 നിയോസിന്റെ ടാഗ് ലൈന്‍. ഹെക്സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്.
ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടുമുണ്ട പുത്തന്‍ ഗ്രാന്‍ഡ് ഐ10ല്‍. ആന്‍ഡ്രോയ്ഡ് ഓട്ടോആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച് സ്‌ക്രീന്‍ സിസ്റ്റമാണ്. ഹ്യുണ്ടേയിയുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്നോളജിയും ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കാം.
എന്‍ജിന്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിന്‍ പരിഷ്‌കരിച്ചു മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലേക്കുയര്‍ത്തിയാവും ഹ്യുണ്ടേയ് പുതിയ ഗ്രാന്‍ഡ് ഐ 10ല്‍ ഘടിപ്പിക്കുക. 1.2 ലീറ്റര്‍, യു ടു ഡീസല്‍ എന്‍ജിന്റെ ബി എസ് ആറ് പതിപ്പോടെയും കാര്‍ ലഭ്യമാവും എന്നു തന്നെയാണ് പ്രതീക്ഷ.