
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പുതിയ കോംപാക്ട് എസ് യുവി വെന്യുവിന് ഒരു ദിവസത്തിനുള്ളില്‍ തന്നെ ലഭിച്ചത് 2,000 ബുക്കിങ്. മെയ് 2 ന് കമ്പനി മോഡല്‍ പ്രീ ലോഞ്ച് ബുക്കിംഗുകള്‍ ആരംഭിച്ചിരുന്നു. ഒരു ദിവസം കൊണ്ടാണ് രണ്ടായിരത്തിലേറെ ബുക്കിങുങ്ങള്‍ വെന്യുവിന് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ ഹ്യുണ്ടായ് പുറത്തിറക്കുന്ന വെന്യുവിന് മാസംതോറും പതിനായിരം യൂണിറ്റ് വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആദ്യത്തെ ദിവസം തന്നെ റെക്കോഡ് ബുക്കിങ് പ്രതികരണമാണ് കിട്ടിയത്. ഓരോ മണിക്കൂറിലും ശരാശരി 84 വെന്യു കാറുകള്‍ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) നാഷണല്‍ സെയില്‍സ് ഹെഡ് വികാസ് ജെയിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്താകമാനം എല്ലാ ടച്ച് പോയിന്റുകളിലും ഉപഭോക്തൃ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ മൂലം അര്‍ധനഗരങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ബുക്കിംഗില്‍ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്. ബന്ധിപ്പിക്കപ്പെട്ട മൊബിലിറ്റി പരിഹാരങ്ങളുടെ പുതിയ കാലഘട്ടവും സാങ്കേതിക വിദ്യയുടെ ദൈനംദിന ജീവിതവും സ്വീകരിക്കുന്നതിന് ഇത് അവസരമൊരുക്കുന്നു, 'ജെയ്ന്‍ പറഞ്ഞു.
മേയ് 21 നാണ് കമ്പനി വെന്യുവിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ക്രെറ്റ എസ്.യു.വിയുടെ പതിനായിരത്തിലേറെ യൂണിറ്റ് മാസം തോറും ഹ്യുണ്ടായ് വിറ്റഴിക്കുന്നുണ്ട്. വെന്യുവും ഈ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സാധിച്ചാല്‍ 20,000 യൂണിറ്റ് വില്‍പനയോടെ രാജ്യത്തെ ബെസ്റ്റ് സെല്ലിങ് എസ്.യു.വി ബ്രാന്‍ഡായി മാറാന്‍ ഹ്യുണ്ടായ്ക്ക് സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.